പുതുവത്സരത്തിൽ തകർപ്പൻ ഓഫറുമായി ബിഎസ്എൻഎൽ; 397 രൂപയ്ക്ക് 150 ദിവസം കാലാവധി

ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളുടെ മത്സരം മുറുകുകയാണ്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം ഭീമൻമാരുമായുള്ള മത്സരത്തിന് തയ്യാറെടുക്കാൻ വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. പുതിയ പ്ലാൻ ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ മികച്ച ആനുകൂല്യങ്ങലാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്നാണ് ബിഎസ്എൻഎലിന്റെ പ്രതീക്ഷ.

പ്ലാനിന്റെ വിശദാംശങ്ങൾ

150 ദിവസത്തേക്ക് 397 രൂപയുടെ റീച്ചാർജ്. ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് ഇന്ത്യയിലെ ഏത് നമ്പറിലേക്കും അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. രാജ്യത്തുടനീളമുള്ള സൗജന്യ റോമിംഗ് ഇതിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ 30 ദിവസത്തേക്ക് ലഭിക്കും (മൊത്തം 60 ജിബി). 30 ദിവസത്തേക്ക്, ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് അയയ്ക്കാം.

പ്രതിദിനം 3 രൂപയിൽ താഴെ 150 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന വളരെ കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ടെലികോം ഓപ്പറേറ്ററും ഇത്രയും നീണ്ട കാലാവധിയുള്ള പ്ലാൻ ഇപ്പോൾ നൽകുന്നില്ല. ബിഎസ്എൻഎൽ അതിൻ്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, 4G നെറ്റ്‌വർക്കിനായി 60,000-ലധികം പുതിയ ടവറുകൾ കഴിഞ്ഞ വർഷം സ്ഥാപിച്ചു. കൂടാതെ ഈ വർഷം 100,000 ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. ഇതോടെ 9,000 ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*