790 ജിബി ഡേറ്റ, 13 മാസ കാലാവധി; കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: താങ്ങാനാവുന്ന വിലയില്‍ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്കെതിരെ കടുത്ത മത്സരം കാഴ്ചവെയ്ക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 30 ദിവസം മുതല്‍ 395 ദിവസം വരെയുള്ള ബജറ്റ്-സൗഹൃദ പ്ലാനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. പതിവ് റീചാര്‍ജുകള്‍ മടുത്തുവെങ്കില്‍, ദൈര്‍ഘ്യമേറിയ ബിഎസ്എന്‍എല്ലിന്റെ വാലിഡിറ്റി പ്ലാന്‍ പരിഗണിക്കാവുന്നതാണ്.

395 ദിവസത്തെ റീചാര്‍ജ് പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 2399 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 13 മാസത്തിലധികം തടസ്സമില്ലാത്ത സേവനം ആസ്വദിക്കാനാകും. പരിധിയില്ലാത്ത കോളുകളും ദിവസേനയുള്ള എസ്എംഎസ് ആനുകൂല്യങ്ങളുമാണ് മറ്റു സവിശേഷതകള്‍. പ്രതിദിനം 100 സൗജന്യ എസ്എംഎസ് ലഭിക്കും. ഡാറ്റ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മുഴുവന്‍ വാലിഡിറ്റി കാലയളവിലും ആകെ 790 ജിബി ഡേറ്റ ലഭിക്കും. പ്രതിദിന പരിധി കഴിഞ്ഞാലും ഉപയോക്താക്കള്‍ക്ക് 40 കെബിപിഎസ് കുറഞ്ഞ വേഗതയില്‍ ബ്രൗസിംഗ് തുടരാം.

ബിഎസ്എന്‍എല്‍ 1999 രൂപ പ്ലാന്‍

365 ദിവസത്തെ വാലിഡിറ്റിയുള്ള 1999 രൂപ പ്ലാനില്‍ ആകെ 600 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത കോളിംഗ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*