‘ബജറ്റ് 2024’ രാജ്യത്തിന്‍റെ വികസന വേഗത വർധിപ്പിക്കും; അമിത് ഷാ

ന്യുഡല്‍ഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു. ദീർഘവീക്ഷണമുള്ള ബജറ്റാണിത്. ജനപക്ഷത്തുള്ള ബജറ്റ് രാജ്യത്തെ ഒരു വികസിത രാഷ്ട്രമായി ഉയർത്തികൊണ്ടുവരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് കീഴിൽ രാജ്യത്തിന്‍റെ പുതിയ ലക്ഷ്യബോധവും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവുമാണ് ബജറ്റിൽ കാണുന്നത്. രാജ്യത്തെ യുവാക്കളുടെയും നാരീശക്തിയുടെയും കർഷകരുടെയും ശക്തി പ്രയോജനപ്പെടുത്തുന്നതാണ് പുതിയ ബജറ്റ്. തൊഴിലിന്‍റെയും അവസരങ്ങളുടെയും ഒരു പുതിയ യുഗത്തിനാണ് തുടക്കമിട്ടതെന്ന് അദ്ദേഹം കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*