
രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ല് അടുത്താഴ്ച. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങൾക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ സൗഹൃദ നയങ്ങൾ വിപുലമാക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.
ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു. 2025-26 ലെ ധനക്കമ്മി 4.4 ശതമാനം. പുതിയ ആദായ നികുതി ബില്ലിൽ ലളിതമായ വ്യവസ്ഥകളാകുമെന്ന് ധനമന്ത്രി. വ്യക്തിഗത ആദായ നികുതി പരിഷ്കാരം അവസാനം. ടി ഡി എസ് ,ടി സി എസ് പ്രായോഗികമാക്കും. ടി ഡി എസ് പരിധി ഉയർത്തി. വാർഷിക പരിധി വാടകയിന്മേൽ 6 ലക്ഷമാക്കി ഉയർത്തി. ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് ടി ഡി എസും ടി സി എസും ബാധകമാകും.
ടി സി എസ് വൈകൽ കുറ്റമല്ലാതാക്കി. ടി സി എസ് വിദ്യാഭ്യാസ വായ്പകൾ ഒഴിവാക്കി. നികുതി വ്യവഹാരങ്ങൾ ലഘൂകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മേക്ക് ഇൻ ഇന്ത്യ കൂടുതൽ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
Be the first to comment