വെടിയുണ്ട കാണാനില്ല! ലോക്ഡൗൺ ഏർപ്പെടുത്തി കിം ജോങ് ഉൻ

കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ കള്ളം എന്ന് അവിടുത്തുകാർക്ക് പോലും ബോദ്ധ്യമുണ്ടാകില്ല. കാരണം ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. ഇപ്പോഴിതാ കിമ്മിന്റെ ഒരു വിചിത്ര നടപടി വീണ്ടും ശ്രദ്ധനേടുകയാണ്. കിം ജോങ് ഉൻ ഒരു നഗരം മുഴുവൻ അനിശ്ചിതകാല ലോക്ഡൗൺ ഏർപ്പെടുത്തി. 

കോവിഡിന്റെ പശ്ചാത്തലത്തിലല്ല ലോക്ഡൗൺ, മറിച്ച് ചില വെടിയുണ്ടകൾ നഷ്ടപ്പെട്ടതിനാലാണ്. ഈ വെടിയുണ്ടകൾ കണ്ടെത്തുന്നത് വരെ ലോക്ഡൗൺ നീക്കം ചെയ്യില്ലെന്ന് കിം അറിയിച്ചു. ഉത്തരകൊറിയയിലെ ഹെസ്സൻ നഗരത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് നഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. സൈനിക പിൻവാങ്ങലിനിടെ ഒരു സൈനികന്റെ കൈയ്യിൽ നിന്നും 653 വെടിയുണ്ടകൾ കാണാതായിരുന്നു. 

വെടിയുണ്ടകൾ കാണാതായ സംഭവം ആദ്യം സൈനികർ അറിയിച്ചിരുന്നില്ല. സ്വന്തം തലത്തിൽ അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ ഈ ശ്രമം പാഴായതോടെ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രശ്‌നം രൂക്ഷമായതോടെ ഹെസ്സൻ നഗരം അടച്ചിട്ടു. വെടിയുണ്ടകൾ കണ്ടെത്താൻ പോലീസും സൈന്യവും വീടുകൾ തോറും തിരച്ചിൽ നടത്തുകയണ്. നഗരത്തിൽ നിന്നും ഒരാളുപോലും വെളിയിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. 

വെടിയുണ്ടകൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതാദ്യമായല്ല കിം ജോങ് ഉൻ ഭ്രാന്തൻ തീരുമാനങ്ങൾ എടുക്കുന്നത്. സമാനമായ വിചിത്ര തീരുമാനങ്ങൾ അദ്ദേഹം മുമ്പ് പലതവണ എടുത്തിട്ടുണ്ട്. രാജ്യത്ത് ചിരിക്കാൻ പോലും കിം ജോങ് വിലക്കേർപ്പെടുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*