ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം; ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി

കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽപെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നത്. പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. കട പൂർണമായി തകർന്നു. കടയിൽ ആളില്ലാതിരുന്നതുകൊണ്ട് വൻ  ദുരന്തം ഒഴിവായി. ബസ് ഓടിച്ചിരുന്ന ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*