
എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് കണമല അട്ടിവളവിൽ വെച്ച് അപകടത്തിൽപെടുന്നത്.
ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന ബാക്കി യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജിലേക്കും ,സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി .ഇതിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു.
Be the first to comment