കോട്ടയം: പാലാ-തൊടുപുഴ ബസ് മറിഞ്ഞു. ബെംഗളൂരുവിൽ നിന്ന് തിരുവല്ലയ്ക്ക് പോയ ബസ് ആണ് മറിഞ്ഞത്. കുറിഞ്ഞിയിൽ വളവ് തിരിയവേയാണ് ബസ് മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.
Related Articles
മൂവാറ്റുപുഴയിൽ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
എറണാകുളം: മൂവാറ്റുപുഴ വാളകം കുന്നയ്ക്കാലിൽ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദു (21) ആണ് മരിച്ചത്. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം തനിയെ നീങ്ങിയാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നന്ദു താഴെ വീണു. വാഹനത്തിന്റെ അടിയിൽപെട്ട നന്ദുവിന്റെ ദേഹത്തുകൂടി ട്രാവലർ […]
നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധു മരിച്ചു
കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധുവായ റിട്ട. അധ്യാപിക ബീന (60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് അപകടം. നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിയുകയായിരുന്നു. ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. […]
കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 12 പേർക്ക് പരുക്ക്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളും ഡ്രൈവറും ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. റോഡിന്റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാന്‍ […]
Be the first to comment