13 നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് : ആദ്യ ഫലസൂചനകളിൽ ഇന്ത്യ മുന്നണിക്ക് വൻ മുന്നേറ്റം

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകൾ പ്രകാരം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് തിരിച്ചടി. ആദ്യ ഫല സൂചനകൾ പുറത്തുവന്ന 13 നിയമസഭ മണ്ഡലങ്ങളിൽ 11 നിയമസഭ മണ്ഡലങ്ങളിലും ഇന്ത്യ മുന്നണിക്കാണ് മുന്നേറ്റം. ഒരു മണ്ഡലത്തിൽ ബിജെപിയും ഒരു മണ്ഡലത്തിൽ ജെഡിയുവും മുന്നിട്ടുനിൽക്കുന്നു. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായിട്ടാണ് 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്.

പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്താല ഹിമാചൽ പ്രദേശിലെ ഡെഹ്റ, ഹാമിർപൂർ, നലഗഡ് ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗളൂരു പഞ്ചാബിലെ ജലന്ധർ, വെസ്റ്റ് ബിഹാറിലെ രൂപൗലി, തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമർവാര മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, ബാഗ്ദ, മണിക്താല, രണഘട്ട് ദക്ഷിണ് മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ഹിമാചൽ പ്രദേശിലെ ഡെഹ്റ, ഹാമിർപൂർ, നലഗഡ് മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗളൂരു മണ്ഡലങ്ങളിൽ കോൺഗ്രസും പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടിയുമാണ് ലീഡ് ചെയ്യുന്നത്. തമിഴ്‌നാട് വിക്രവണ്ടിയിൽ ഡിഎംകെയും മുന്നിട്ട് നിൽക്കുന്നു.

വെസ്റ്റ് ബിഹാറിലെ രൂപൗലിയിൽ ജെഡിയുവും മധ്യപ്രദേശിലെ അമർവാരയിൽ ബിജെപിയുമാണ് മുന്നിട്ട് നിൽക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്താരഖണ്ഡ്, പഞ്ചാബ് സംസ്ഥാാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണ്ഡലങ്ങളിലെ എംഎൽഎമാർ രാജി വെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിൽ ഉത്താരഖണ്ഡിലെ മാംഗ്ലൂർ മണ്ഡലത്തിലെ എംഎൽഎയായിരുന്നു ബിഎസ്പി നേതാവ് സർവത് കരീം അൻസാരിയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ്.

തമിഴ്‌നാട്ടിലെ വിക്രവാണ്ടിയിലെ എംഎൽഎയായിരുന്നു എൻ പുകഴേന്തിയുടെ നിര്യാണാത്തെ തുടർന്നാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജെഡിയു എംഎൽഎയായിരുന്ന ഭീമഭാരതി രാജി വെച്ച് ആർജെഡിയിൽ ചേർന്നതിനെ തുടർന്നാണ് ബീഹാറിലെ രൂപൗലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്, ഏഴ് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ ഇന്ത്യ മുന്നണി ഭരണകക്ഷിയും മൂന്ന് സംസ്ഥാനങ്ങളിൽ എൻഡിഎ മുന്നണിയുമാണ് നിലവിൽ അധികാരത്തില് ഉള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*