
കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വയനാട്, ലോക് സഭാ മണ്ഡലം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിങ്ങളില്‍ നവംബര്‍ 13നാണ് വോട്ടെടുപ്പ്.
28 ദിവസങ്ങൾ മാത്രമാണ് ഇനി തിരഞ്ഞെടുപ്പിനുള്ളത്. ഈ മാസം 25 വരെയാണ് നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
വയനാട്, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചനകള്‍.
പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ. സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.
Be the first to comment