
ഇലോൺ മസ്കിന്റെ ടെസ്‌ലയെ പിന്നിലാക്കി വിപണിയിൽ ചൈനയുടെ വൈദ്യുതവാഹന നിർമാതാക്കളായ ബിവൈഡി. വിറ്റുവരവിൽ ടെസ്ല ഏറെ പിന്നിലാണ്. കഴിഞ്ഞവർഷം 10,720 കോടി ഡോളർ വിറ്റുവരവാണ് ബിവൈഡിക്കുണ്ടായത്. എന്നാൽ ടെസ്‌ലക്ക് 9770 കോടി ഡോളർ ആണ് വിറ്റുവരവ്. വിപണിയിലെ മുന്നേറ്റം ബിവൈഡിയുടെ ലാഭം 34 ശതമാനമാണ് ഉയർന്നത്. 4030 കോടി ഡോളറിലെത്തി ബിവൈഡിയുടെ ലാഭം.
ഉയർന്ന സാങ്കേതിവിദ്യയും വിലക്കുറവുമാണ് ബിവൈഡിയെ വിപണിയിൽ പ്രിയങ്കരനാക്കുന്നത്. ചൈനയിൽ വൈദ്യുതവാഹന വിൽപനയിൽ ടെസ്‌ല അഞ്ചാം സ്ഥാനത്താണ്. ചൈനക്ക് പുറമേ യൂറോപ്യൻ വിപണിയിലും ടെസ്‌ലയുടെ വില്പന ഇടിഞ്ഞു. ഇത് അവസരമാക്കി മാറ്റാൻ ബിവൈഡി ശ്രമിക്കുന്നുണ്ട്. 2023- 24 കാലഘട്ടങ്ങളിൽ ചൈനയിലെ ബെസ്റ്റ് സെല്ലിങ് ഇലക്ട്രിക് കാറായിരുന്നു ടെസ്‌ല.
ചൈനീസ് വിപണിയിൽ അഞ്ച് മാസമായി ടെസ്‌ലയുടെ വിൽപനയിൽ ഇടിവ് തുടരുകയാണ്. ഫെബ്രുവരിയിൽ ടെസ്ലയുടെ കയറ്റുമതിയിൽ 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ വിപണിയിലെ ഇടിവിനെ നേരിടാൻ ടെസ്‌ല നടപടികളിലേക്ക് നീങ്ങി കഴിഞ്ഞു. മോഡൽ വൈയുടെ വില കുറഞ്ഞ മോഡൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇ41 എന്ന അപരനാമത്തിലാണ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടെസ്‌ലയുടെ ഏറ്റവും വലിയ കാർനിർമാണ കേന്ദ്രമായ ഷാങ്ഹായ് ഫാക്ടറിയിലായിരിക്കും വിലകുറഞ്ഞ കാറിന്റെ നിർമാണം.
Be the first to comment