സി എ ഫൗണ്ടേഷൻ കോഴ്‌സിന്  പരിശീലനം

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ചിൻെറ ആഭിമുഖ്യത്തിൽ  പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നേരിട്ട്  സിഎ കോഴ്‌സിന് അഡ്മിഷൻ നേടാൻ സഹായിക്കുന്ന പ്രവേശന പരീക്ഷയായ  ഫൗണ്ടേഷൻ കോഴ്‌സിന് നാലു മാസത്തെ പരിശീലനം ആരംഭിക്കുന്നു. ഇതിൽ പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് നവംബറിൽ നടക്കുന്ന സിഎ ഫൗണ്ടേഷൻ പരീക്ഷയിൽ പങ്കെടുക്കാം. ബസേലിയസ് കോളജിന് അടുത്തുള്ള മാക്കിൽ സെന്ററിൽ ജൂൺ 16ന്  രാവിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പരിശീലന പരിപാടി  ഉദ്ഘാടനം ചെയ്യും. കോട്ടയം ബ്രാഞ്ച് ചെയർമാൻ സാബു തോമസ്, സെക്രട്ടറി കെ. ബാലാജി എന്നിവർ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*