
2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ. 1,500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചെറുകിട വ്യപാരികൾക്ക് 0.15% നിരക്കിലാണ് ആനുകൂല്യം നൽകുന്നത്. സാധാരണക്കാർക്കും ചെറുകിട കർഷകർക്കും സഹായകരമാകുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുനത്തിന്‍റെ ഭാഗമായാണ് നീക്കം
വൻകിട വ്യാപാരികൾക്കും 2000ന് മുകളിലുള്ള ഇടപാടുകൾക്കും ആനുകൂല്യം ലഭിക്കില്ല. ഉപഭോക്താക്കൾക്ക്, അധിക നിരക്കുകളൊന്നുമില്ലാതെ ദൈനംദിന വാങ്ങലുകൾക്ക് UPI ഉപയോഗിക്കുന്നത് തുടരാം എന്നാണ് ഇതിനർത്ഥം.റുപേ ഡെബിറ്റ് കാർഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന പദ്ധതി ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
സാധാരണക്കാര്‍ക്ക് യാതൊരു ചെലവുമില്ലാതെ തടസ്സമില്ലാത്ത യുപിഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. പദ്ധതി വഴി കൂടുതൽ ചെറുകിട വ്യാപാരികളെ ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഭീം-യുപിഐയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഇന്‍സന്‍റീവ് 3,268 കോടി രൂപയായിരുന്നു.
Be the first to comment