തൃശൂര്‍ പൂരം കലക്കിയതില്‍ പ്രത്യേക ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു

തൃശൂര്‍ പൂരം കലക്കിയതില്‍ പ്രത്യേക ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം അലങ്കോലമാക്കാനുള്ള ശ്രമം സംബന്ധിച്ച വിശദ അന്വേഷണത്തിന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 പൂരവുമായി ബന്ധപ്പെട്ട ചുമതല നല്‍കിയിരുന്ന വിവിധ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കാന്‍ ഇന്റിലജന്‍സ് എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും. ക്രമസമാധാനച്ചുലതയുള്ള എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് ഡിജിപി റിപ്പോര്‍ട്ട് ചെയ്തു. ഇതു വിശദമായി അന്വേഷിക്കാന്‍ പോലീസ് മേധാവിയെ നിയോഗിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇത്തവണയുണ്ടായി. കേരളത്തിന്റെ തനാതായ സാംസ്‌കാരിക അടയാളാമാണ് പൂരം.

 അന്താരാഷ്ട്ര സാംസ്‌കാരിക പൈതൃത ഉത്സവം കൂടിയാണ്. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ പ്രശ്‌നം. തുടക്കത്തില്‍ എക്‌സിബിഷന്‍ തറവാടകയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ദേവസ്വങ്ങള്‍ എല്ലാം സംതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഇടപെടലിന് പ്രകീര്‍ത്തിച്ചിരുന്നു. ആനകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നവും നല്ലരീതിയില്‍ പരിഹരിക്കപ്പെട്ടു. നാടിന്റെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ പൂരം കുറ്റമറ്റ രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഘട്ടത്തിലായിരുന്നു പൂരം.

 വലിയ രീതിയില്‍ ജനങ്ങള്‍ പൂരത്തിനെത്തി. പൂരത്തിന്റെ അവസാനഘട്ടത്തിലാണ് ചില വിഷയങ്ങള്‍ ഉണ്ടാകുന്നത്. അതുമായി ബന്ധപ്പെട്ട് പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായത് ഗൗരവുമായി കണ്ട് അന്വേഷണം സമഗ്രമായി നടക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അതിനായി ക്രമസമാധനച്ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 24ന് ഡിജിപി സര്‍ക്കാരിനു സമര്‍പ്പിച്ചു. എന്നാല്‍, സമഗ്രമായ അന്വേഷണറിപ്പോര്‍ട്ടായി കണക്കാക്കാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി.

 പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ പൂരവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തമാകുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്നാണ്. വ്യക്തമായ ആസൂത്രണത്തോടെ നടന്നു. അനേകം കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍നിര്‍ത്തി അരങ്ങേറിയ ആസൂത്രിതമായ നീക്കം നടന്നു. നിയമപരമായി അനുവദിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഉന്നയിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.

 അവയെല്ലാം ഉള്‍പ്പെടെ നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് ഭാവിയില്‍ പൂരം നന്നായി നടത്താനുള്ള സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണ്. സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള കുത്സിതശ്രമം അനുവദിക്കില്ല. ആഘോഷം, ഉത്സവം എന്ന രീതിയില്‍ ചുരുക്കിക്കാണേണ്ട കാര്യമല്ല. കേരളസമൂഹത്തെ ആകെ ബാധിക്കുന്നകാര്യമാണ്. പൂരവുമായി ബന്ധപ്പെട്ട് എല്ലാ കുറ്റകൃത്യങ്ങളും ഗൗരവമായി അന്വേഷിക്കണമെന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*