ആരോഗ്യവകുപ്പിൽ 195 അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ ആരോഗ്യവകുപ്പിൽ 195 അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രിസഭാ യോഗം. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇടുക്കി മെഡിക്കൽ കോളെജിന് 50 പുതിയ പോസ്റ്റുകളാണ് അനുവദിച്ചിരിക്കുന്നത്.

ജനപ്രിയ തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ എടുത്തതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. നവകേരള സദസ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനു മുന്നോടിയായി ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ.

 

 

Be the first to comment

Leave a Reply

Your email address will not be published.


*