
രാത്രി ഉറക്കമളച്ചിരുന്നുള്ള പഠനം, ജോലി, സമ്മദം എന്നിവ കൂടുമ്പോൾ ശരീരത്തിന് ഊർജം കിട്ടാൻ പലരും കാപ്പിയെ ആശ്രയിക്കാറുണ്ട്. കാപ്പിയോട് അൽപം പ്രിയം കൂടുതലുള്ളവരാണെങ്കിൽ അത് നാലോ അഞ്ചോ കപ്പിലേക്ക് പോകാറുമുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ കഫീൻ ആണ് നമ്മളെ ഇത്തരത്തിൽ കാപ്പി അഡിക്ട് ആക്കുന്നതും ശരീരത്തെ ഉണർത്തി വെക്കുന്നതും.
ഒരു ദിവസം 400 മില്ലിഗ്രാമിൽ കൂടുതൽ (ഏതാണ്ട് നാല് കപ്പ്) കഫീൻ പതിവായി കുടിക്കുന്നത് പീന്നീട് ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ഇന്ത്യൻ സൈഡസ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ പുതിയ പഠനത്തിൽ പറയുന്നു. കഫീൻ അടങ്ങിയ എല്ലാ ഉത്പന്നങ്ങളും ഇതിൽ പെടും.
എന്നാൽ കാപ്പി പോലെ കഫീന്‍ അടങ്ങിയവ പൂർണമായും ഉപേക്ഷിക്കണമെന്നല്ല. ദിവസവും മിതമായ അളവിൽ കാപ്പി കുടിക്കാവുന്നതാണ്. കാപ്പിയോടുള്ള ആസക്തി കുറയ്ക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ഗുണകരമാണ്.
Be the first to comment