
സംസ്ഥാനത്ത് പൊതു ജനാരോഗ്യ മേഖലയിൽ ഗുണനിലവാരം കുറവെന്ന് സിഎജി നിരീക്ഷണം. ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെ കുറവ് രൂക്ഷമാണ്. സംസ്ഥാനത്തെ റവന്യു ചെലവ് കൂടിയതായി വാർഷിക ധനകാര്യ പരിശോധന റിപ്പോർട്ടിലും പരാമർശമുണ്ട്. 2024 ലെ പൊതുജനാരോഗ്യം, വാർഷിക ധനകാര്യ പരിശോധന എന്നീ സിഎജി റിപ്പോർട്ടുകളാണ് ഇന്ന് സഭയിൽ വച്ചത്.
പൊതു ജനാരോഗ്യ മേഖലയിൽ ഡോക്ടർമാരുടെയും , സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരുടെയും കുറവ് ചികിത്സ ഗുണ നിലവാരത്തെ ബാധിച്ചു. രോഗികൾക്ക് അസൗകര്യം ഉണ്ടാക്കുന്നു. ഏറ്റവും കുറഞ്ഞ അവശ്യ സേവ പോലും പല ആശുപത്രികളിലും ലഭിക്കുന്നില്ല. ആദ്രം മിഷൻ ഉദ്ദേശ ലക്ഷ്യം നിറവേറ്റുന്നില്ല. മരുന്നുകൾ ആവശ്യത്തിന് എത്തിക്കുന്നതിൽ കെഎംഎസ് -സിഎല്ലിന് വീഴ്ചയെന്നും സിഎജി റിപ്പോർട്ട്.
മരുന്നുകളുടെ ഗുണമേൻമ ഉറപ്പാക്കാനും നടപടി ഉണ്ടായില്ല. ആവശ്യത്തിന് മരുന്നില്ലാത്ത പരാതികൾ വ്യാപകമാണ്. ടെണ്ടർമാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച. മരുന്നു കമ്പനികളിൽ നിന്ന് ഈടാക്കേണ്ട1.64 കോടി പിഴ കെഎംഎംസിഎൽ ഈടാക്കിയില്ലെന്നും സിഎജി കണ്ടെത്തി. 2023 – 24 വർഷത്തെ സിഎജിയുടെ വാർഷിക ധനകാര്യ പരിശോധന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് റവന്യു ചെലവ് കൂടി. 0.48 ശതമാനമാണ് കൂടിയത്. മൂലധന ചെലവ് 2.94 ശതമാനമായി കുറഞ്ഞു. ജിഎസ്ടി വരുമാനം 3.56 ശതമാനം കൂടിയെന്നും സിഎജി കണ്ടെത്തി.
Be the first to comment