ടാറ്റ പഞ്ചിൻ്റെ കാമോ എഡിഷൻ വീണ്ടും പുറത്തിറക്കി: ഫീച്ചറുകൾ അറിയാം

ഹൈദരാബാദ്: തങ്ങളുടെ ജനപ്രിയ മിനി എസ്‌യുവി ആയ ടാറ്റ പഞ്ചിൻ്റെ കാമോ എഡിഷൻ വീണ്ടും അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. കാമോ എഡിഷൻ നിർത്തലാക്കിയിരുന്നെങ്കിലും ഉത്സവ സീസൺ കണക്കിലെടുത്ത് വീണ്ടും പുറത്തിറക്കുകയായിരുന്നു. മിഡ്-സ്‌പെക്ക് അക്കോംപ്ലിഷ്‌ഡ് പ്ലസ്, ടോപ്പ്-സ്പെക്ക് ക്രിയേറ്റീവ് പ്ലസ് എന്നീ വേരിയന്‍റുകളാണ് പുറത്തിറക്കിയത്.

പുതിയതായി അവതരിപ്പിച്ച മോഡലുകൾക്ക് ടാറ്റ പഞ്ച് കാമോ എഡിഷൻ്റെ സാധാരണ വേരിയൻ്റിനേക്കാൾ 15,000 രൂപ കൂടുതലായിരിക്കും. 8.45 ലക്ഷം രൂപ പ്രാരംഭ വിലയിലുള്ള പരിമിതമായ യൂണിറ്റുകൾ മാത്രമാണ് പുറത്തിറക്കിയത്. പുതിയ വേരിയന്‍റുകളിൽ വരുത്തിയ മാറ്റവും, അതിന്‍റെ സവിശേഷതകളും പരിശോധിക്കാം.

16 ഇഞ്ച് ഡാർക്ക് ഗ്രേ നിറത്തിലുള്ള അലോയ് വീലുകളാണ് 2024 ടാറ്റ പഞ്ച് കാമോ എഡിഷനിൽ നൽകിയിരിക്കുന്നത്. സൈഡ് ഫെൻഡറിൽ ഒരു കാമോ ബാഡ്‌ജും നൽകിയിട്ടുണ്ട്. സീവീഡ് ഗ്രീൻ എക്സ്റ്റീരിയർ ഷെയ്‌ഡിൽ വൈറ്റ് റൂഫോട് കൂടിയാണ് പുതിയ കാമോ പതിപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ കാമോയുടെ മുൻ എഡിഷനുകളിൽ പച്ച നിറമാണ് നൽകിയിരുന്നത്.

പുതിയ കാമോ പതിപ്പിന്‍റെ ഇന്‍റീരിയറുകളെ കുറിച്ച് പറയുകയാണെങ്കിൽ, അതിന്‍റെ ഡോർ പാഡുകളിൽ കാമോ ഗ്രാഫിക്‌സും ബ്ലാക്ക് ഔട്ട് ഡോർ ഓപ്പണിങ് ലിവറുകളും ബ്ലാക്ക് കളർ സീറ്റ് അപ്‌ഹോൾസ്റ്ററിയും നൽകിയിട്ടുണ്ട്.

മറ്റ് ഫീച്ചറുകൾ:

  • പെട്രോൾ, സിഎൻജി ഇന്ധന ഓപ്‌ഷനുകൾ
  • എഞ്ചിൻ: 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ
  • 87 ബിഎച്ച്പി കരുത്തും 115 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ളപെട്രോൾ എഞ്ചിൻ
  • 72 ബിഎച്ച്പി കരുത്തും 103 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള സിഎൻജി എഞ്ചിൻ
  • ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ
  • 5-സ്‌പീഡ് മാനുവൽ ഗിയർബോക്‌സ്
  • 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം
  • സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ
  • ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ
  • ഓട്ടോ എസി
  • സൺറൂഫ്
  • വയർലെസ് ഫോൺ ചാർജർ
  • ഇബിഡി ഉള്ള എബിഎസ്
  • പിൻവശത്തെ പാർക്കിങ് ക്യാമറ
  • പിൻവശത്തെ പാർക്കിങ് സെൻസർ
  • പ്രാരംഭ വില: 8.45 ലക്ഷം രൂപ (എക്‌സ്-ഷോറൂം വില)

പുതിയ ടാറ്റ പഞ്ച് കാമോ എഡിഷന്‍റെ വില:

6.13 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചിന്‍റെ വിവിധ മോഡലുകളുടെ വില. ഹ്യൂണ്ടായ് എക്സ്റ്ററിന്‍റെ എതിരാളിയാണി ടാറ്റ പഞ്ച്. കൂടാതെ മാരുതി ഫ്രോങ്ക്‌സ്, ടൊയോട്ട ടൈസർ എന്നിവയും ടാറ്റ പഞ്ചിന്‍റെ നിലവിലെ എതിരാളികളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*