
യൂറിക് അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. സന്ധികളുടേയും വൃക്കകളുടേയും ആരോഗ്യം നഷ്ടപ്പെടുകയും ഗൗട്ട് , വൃക്കയിലെ കല്ല് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും. ഇങ്ങനെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
രാവിലെ പതിവ് പാല്‍ ചായയ്ക്ക് പകരം ആന്റി ഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നിയന്ത്രിക്കും. ഇഞ്ചിച്ചായ കുടിയ്ക്കുന്നതും നല്ലതാണ്. ആന്റി- ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഇതിനുണ്ട്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാനും ഗൗട്ട് സാധ്യത കുറയ്ക്കാനും ഇഞ്ചിച്ചായ കുടിക്കാം.
ബദാം, അണ്ടിപ്പരിപ്പ് പോലെയുള്ള നട്‌സ് കഴിയ്ക്കാന്‍ മടി കാണിക്കരുത്. ഇതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ടും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ നല്ലതാണ്. ആപ്പിള്‍ സൈഡര്‍ വിനെഗര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഇതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
നെല്ലിക്കയും ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്താം. ഉയര്‍ന്ന യൂറിക് ആസിഡ് കൂടുമ്പോള്‍ ഉണ്ടാകുന്ന വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ നെല്ലിക്കയിലുണ്ട്. ഇത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പതിവായി വാഴപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.
Be the first to comment