ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ദിവസേന ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ഏറ്റവും പ്രാഥമികമായ വ്യായാമങ്ങളിൽ ഓണിത്. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കത്തിച്ചു കളയാൻ നടത്തം കൊണ്ട് സാധിക്കും. മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ദിവസേന നടത്തം ശീലമാക്കുന്നതിന്‍റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാം
ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ അടഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കാനും നടത്തം സഹായിക്കും.
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, ടൈപ്പ് 2 പ്രമേഹം എന്നിവ തടയാനോ നിയന്ത്രിക്കാനോ സഹായിക്കുന്ന ഒന്നാണ് നടത്തം. ദിവസേന നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

എല്ലുകളുടെ ബലം
ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്നത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്താൻ നല്ലതാണ്. വാർദ്ധക്യം മൂലമുണ്ടാകുന്ന എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങളെ വൈകിപ്പിക്കാനും നടത്തം പതിവാക്കാം.

ഊർജ്ജം വർധിപ്പിക്കുന്നു
തളർച്ച, അലസത എന്നിവ അകറ്റി ഊർജ്ജസ്വലരായി ഇരിക്കാൻ സഹായിക്കുന്ന നല്ലൊരു മാർഗങ്ങളിൽ ഒന്നാണ് നടത്തം. ദിവസവും 30 മിനിറ്റ് നടക്കുന്നത് പതിവ് ജോലികൾ ഊർജ്ജസ്വലതയോടെ ചെയ്‌ത തീർക്കാൻ സഹായിക്കും.
മാനസികനില മെച്ചപ്പെടുത്തുന്നു
ദിവസേനയുള്ള നടത്തം മാനസികനില മെച്ചപ്പെടുത്തുന്നു. സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവ ഒഴിവാക്കാനും പോസിറ്റീവായി ചിന്തിക്കാനും ഇത് സഹായിക്കും. കൂടാതെ ഓർമശക്തി, ചിന്താശേഷി, ബുദ്ധിശക്തി എന്നിവ മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണ്.
നല്ല ഉറക്കം
ഉറക്കമില്ലായ്‌മ, കൂർക്കംവലി, സ്ലീപ് അപ്‌നിയ പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ നടത്തം നല്ലൊരു പരിഹാരമാണ്. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരീരത്തിന് സ്വാഭാവിക വിശ്രമവും നല്ല ഉറക്കവും നൽകുന്നു.
പ്രതിരോധശേഷി കൂട്ടുന്നു
ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ നടത്തം നല്ലൊരു മാർഗമാണ്.
Be the first to comment