പാലക്കാട് മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി

പാലക്കാട് : മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണാർക്കാട് കോടതിപ്പടിയിൽ നിന്ന് ചെടിച്ചട്ടിക്കുള്ളിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. 25 സെന്റിമീറ്റർ നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിക്കുന്നത്.

സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥർ കഞ്ചാവ് ചെടി മാറ്റി. സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ചെടി നട്ടുപിടിപ്പിച്ചതെന്ന് കണ്ടെത്തനായിട്ടില്ല. ഇന്ന് രാവിലെയാണ് സമീപമുള്ള കടകളിലെ ആളുകളുടെ ശ്രദ്ധയിൽ കഞ്ചാവ് ചെടി പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*