വിസിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ല ; മന്ത്രി ചിഞ്ചുറാണി

ആലപ്പുഴ: വയനാട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്പെൻഡ് ചെയ്ത സംഭവത്തില്‍ ഗവർണർക്കെതിരെ മന്ത്രി ജി ചിഞ്ചുറാണി.  ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നു.  വിസിയെ സസ്പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു.  വിസിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.  ചെയ്യേണ്ട നടപടികൾ സർവകലാശാല എടുത്ത് കഴിഞ്ഞു.  പരാതി കിട്ടിയ 31 പേരിൽ 19 പേർക്കെതിരെയും നടപടിയെടുത്തു.  ഗവർണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണെന്നും ചിഞ്ചുറാണി വിമര്‍ശിച്ചു. ‌‌

ഡീനെ മാറ്റാനുള്ള നിർദ്ദേശം നേരത്തെ നൽകി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  മരിച്ചതിനുശേഷം സിദ്ധാര്‍ത്ഥനെതിരെ പരാതി നൽകിയ നടപടി ശരിയല്ലെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.  പരാതി ചർച്ച ചെയ്യാൻ ഐസിസി യോഗം ചേർന്നെങ്കിലും നടപടി എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.  സർക്കാർ-ഗവർണർ പോരിൻ്റെ ഭാഗമാണ് ഗവർണറുടെ നടപടി എന്ന് കരുതുന്നില്ല.  ചാൻസലർ എന്ന നിലയിൽ വെറ്ററിനറി സർവകലാശാലയുടെ കാര്യത്തിൽ ഗവർണറുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*