അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം 26 മുതൽ

അതിരമ്പുഴ : സെൻ്റ്  മേരീസ് ഫോറോന പള്ളിയിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ നടക്കും. അതിരമ്പുഴ വലിയ പള്ളി, റീത്താ പള്ളി, പാറോലിക്കൽ സാൻജോസ് കൺവൻഷൻ സെൻറർ എന്നീ മൂന്നു കേന്ദ്രങ്ങളിൽ ദിവസവും വൈകുന്നേരം 4.30 മുതൽ വൈകിട്ട് 9 വരെയാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. ജോൺ വാഴപ്പനാടിയിൽ OFM Cap ധ്യാനത്തിന് നേതൃത്വം നല്കും.

മാർച്ച് 26 ഞായർ രാവിലെ 5.15 ന് ചെറിയപള്ളിയിലും രാവിലെ 7 ന് വലിയപള്ളിയിലും വിശുദ്ധ കുർബാന നടക്കും. ഉച്ചകഴിഞ്ഞ് 4.30ന് എല്ലാ ധ്യാനകേന്ദ്രങ്ങളിലും ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ധ്യാന പ്രസംഗത്തോടു കൂടി വാർഷിക ധ്യാനം ആരംഭിക്കും. ഞായറാഴ്ച പതിവുള്ള മറ്റു കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. മാർച്ച് 27 മുതൽ 30 വരെ എല്ലാ ധ്യാനകേന്ദ്രങ്ങളിലും ഉച്ചകഴിഞ്ഞ് 4.30ന് വിശുദ്ധ കുർബാനയും തുടർന്ന് ധ്യാനവും നടക്കും. ഈ ദിവസങ്ങളിൽ മറ്റു കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. മാർച്ച് 31 നാൽപ്പതാം വെള്ളി രാവിലെ 6.30 ന് വലിയപള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് സെമിത്തേരിയിൽ ധ്യാനവും നടക്കും. ഉച്ചകഴിഞ്ഞ് 3ന് നാൽപ്പതാം വെള്ളിയോടും ധ്യാനത്തോടുമനുബന്ധിച്ച് കുരിശിൻ്റെ വഴിയോടു കൂടിയ പരിഹാര പ്രദക്ഷിണവും നടക്കും. ഏപ്രിൽ 1ന് രാവിലെ 6.30 ന് വലിയപള്ളിയിൽ വിശുദ്ധ കുർബാനയും ദമ്പതികളുടെ വിവാഹ വാഗ്ദാന നവീകരണവും ധ്യാനാവസാനവും നടക്കും.

ധ്യാനത്തോടനുബന്ധിച്ച് മാർച്ച് 20 മുതൽ 24 വരെ ഭവന സന്ദർശനവും വെഞ്ചരിപ്പും നടക്കും. മാർച്ച് 31നും ഏപ്രിൽ 1 നും വലിയ പള്ളിയിൽ മാത്രമാണ് തിരുക്കർമ്മങ്ങളും ധ്യാനവും നടക്കുന്നത്. മാർച്ച് 29, 30 തിയതികളിൽ ഉച്ചകഴിഞ്ഞ് 2.30 മുതൽ 6 വരെ കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*