
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാർ മരിച്ചു.നിസ്വ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവരാണ് മൂവരും. ആശുപത്രിക്ക് മുന്‍പിലുള്ള റോഡ് മുറിച്ച് കടക്കവെയാണ് അപകടം സംഭവിച്ചത്. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍.
ഈജിപ്ത് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ വ്യക്തി. രണ്ട് നഴ്സുമാർക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുമുണ്ട്. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും തുടർന്നാണ് മരണത്തിനിടയാക്കിയ അപകടമുണ്ടായതും.
പരുക്കേറ്റവരും മലയാളികളാണെന്നാണ് സൂചന. മാളു മാത്യൂ, ഷേര്‍ളി ജാസ്മിന് എന്നിവരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
Be the first to comment