തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ്, അമൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു.

കൃഷ്ണഗിരി- ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവിൽ വിദ്യാർത്ഥികളാണ് മരിച്ച സന്ദീപും അമനും.

Be the first to comment

Leave a Reply

Your email address will not be published.


*