തമിഴ്‌നാട്ടിലെ തേനിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ടയർ പൊട്ടി കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.
കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23) , ഗോകുൽ (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ തേനി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
തേനിയിൽ നിന്ന് പെരിയകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, അണ്ണാച്ചി വിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കർണാടക രജിസ്‌ട്രേഷനുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് ഇൻറർലോക്ക് കയറ്റി വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
Be the first to comment