വാഗമണ്‍ റോഡിലെ വാഹനാപകടം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി

വാഗമണ്‍ തീക്കോയി റോഡില്‍ ഒറ്റയിട്ടിയില്‍ മൂന്ന് വാഹനങ്ങളേയും വഴിയാത്രക്കാരനെയും ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. വാഗമണ്ണില്‍ നിന്ന് ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറാണ് ഒറ്റയിട്ടി ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളേയും ഒരു ബൈക്കിനേയും റോഡരികില്‍ നിന്ന ഒരാളെയും തട്ടിയിട്ട് കടന്നു കളഞ്ഞത്.

കാറിടിച്ച് പരുക്കേറ്റ ഒറ്റയിട്ടി കുരുവംപ്ലാക്കല്‍ ദേവസ്യാച്ചനെ ഗുരുതരമായ പരുക്കുകളോടെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച വാഗമണ്ണിലെത്തിയ സംഘം തിരികെ പോകുംവഴിയാണ് അപകടം. പ്രദേശവാസികള്‍ മര്‍ദ്ദിക്കുമോ എന്ന ഭയത്താലാണ് നിര്‍ത്താതെ പോയതെന്നാണ് സംഘം പൊലീസിന് നൽകിയ മൊഴി.

Be the first to comment

Leave a Reply

Your email address will not be published.


*