കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മേലുകാവ് സിഎംഎസ് സ്‌കൂളിന് സമീപമാണ് കാര്‍ തീപിടിച്ച് കത്തിനശിച്ചത്. അപകടത്തില്‍ ആളപായമില്ല. കൊടംപുളിക്കൽ ലീലാമ്മ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്.
കത്തീഡ്രൽ പള്ളിയിൽ നിന്നും മുട്ടത്തേക്ക് പോവുകയായിരുന്ന 5 പേർ വാഹനത്തിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമയി രക്ഷപെട്ടു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്.വാഹനം പൂര്‍ണമായും കത്തി നശിച്ചു. ബാറ്ററിയിൽ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Be the first to comment