കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം

കോട്ടയം: കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൂരോപ്പട സ്വദേശി രാജു ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൂരോപ്പട കവലയിലെ വളവ് തിരിയവെ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊച്ചുമക്കളുമായി കാറിൽ യാത്ര ചെയ്യവേയായിരുന്നു അപകടം.

കവലയിൽ നിന്ന് പാമ്പാടി റൂട്ടിലേക്ക് തിരിയവെ കാർ അമിത വേഗത്തിൽ സ്റ്റാന്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ സ്റ്റാന്റിന് ഉള്ളിലേക്ക് ഇടച്ചു കയറിയ കാർ രണ്ട് ഓട്ടോറിക്ഷകളും ഇടിച്ചു തകർത്തു. അപകടത്തിൽ ഓട്ടോ ഡ്രൈവർ ബിനോയിക്ക് ഗുരുതരമായി പരിക്കേറ്റു ഇയാളുടെ കാലുകൾ രണ്ടും ഒടിഞ്ഞിട്ടുണ്ട്. ഇയാളെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഘം സ്ഥലത്തെത്തി വാഹനങ്ങൾ പ്രദേശത്തു നിന്നും മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*