ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം.

കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്. കാർ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല.

Be the first to comment

Leave a Reply

Your email address will not be published.


*