ചെറുപ്പക്കാരില്‍ ഹൃദയസ്തംഭനം പതിവാകുന്നു; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക!

ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ കാണിക്കുന്ന ചെറുപ്പക്കാരിലും ഇന്ന്  ഹൃദയസ്തംഭനത്തിനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഹൃദയാഘാതത്തെക്കാള്‍ അപകടകരമാണ് ഹൃദയ സ്തംഭനം. ഇതിന്റെ പ്രധാന ലക്ഷണങ്ങളും ഒഴിവാക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും അറിയാം. 

ഹൃദയ സ്തംഭനം

ജിമ്മും ഡയറ്റുമൊക്കെ പിന്തുടരുന്ന യുവാക്കളും ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെടുന്ന വാര്‍ത്ത പലപ്പോഴും നാം കേള്‍ക്കാറുണ്ട്.  മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ്  ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. 

അടിയന്തിര സാഹചര്യങ്ങളില്‍, കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷനും (സിപിആര്‍) ഡീഫിബ്രില്ലേഷനും ഹൃദയസ്തംഭനത്തിനുളള പ്രതിവിധിയാണ്. സിപിആര്‍ ശ്വാസകോശത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ നിലനിര്‍ത്താന്‍ സഹായിക്കും. കൃത്യസമയത്ത് സിപിആറും ഡിഫിബ്രില്ലേറ്ററും നല്‍കാനായാല്‍ ഹൃദയസ്തംഭനത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാനാകും. ഹൃദയസ്തംഭനം സംഭവിച്ച ആളെ ആദ്യം ഉറച്ച പ്രതലത്തില്‍ മലര്‍ത്തി കിടത്തുക. അതിനു ശേഷം അയാളുടെ നെഞ്ചിന്റെ നടുവില്‍ മുകളിലും താഴെയുമായി കൈകള്‍ ചേര്‍ത്ത് പിടിച്ചു ശക്തിയായി വേഗത്തില്‍ അമര്‍ത്തുകയും അയയ്ക്കുകയും ചെയ്യുക. 100 മുതല്‍ 120 തവണയെങ്കിലും ഒരു മിനിറ്റില്‍ അമര്‍ത്തണം. നെഞ്ച് രണ്ടിഞ്ച് എങ്കിലും താഴാന്‍ മാത്രമുളള ശക്തി ഉപയോഗിച്ച് വേണം ഓരോ പ്രാവശ്യവും അമര്‍ത്താന്‍.

ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍:

ഹൃദയസ്തംഭനത്തിന് മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകും

 *ബോധക്ഷയം
 *വേഗത്തിലുള്ള ഹൃദയമിടിപ്പ്
 *നെഞ്ചുവേദന
 *തലകറക്കം
 *ശ്വസിക്കാന്‍ ബുദ്ധിമുട്ട്
 *ഛര്‍ദ്ദി
 * വയറുവേദന, നെഞ്ചുവേദന

പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നത് എങ്ങനെ?

ഹൃദയാഘാതത്തില്‍ നിന്ന് വ്യത്യസ്തമാണ് ഹൃദയസ്തംഭനം. ഹൃദയാഘാതത്തില്‍, ഹൃദയത്തിന്റെ ഒരു ഭാഗത്തേക്ക് രക്തം എത്തുന്നത് നില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഹൃദയസ്തംഭനത്തില്‍ ഹൃദയത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനവും പെട്ടെന്ന് നിലയ്ക്കും. ഇതിലൂടെ ശരീരത്തിലെ രക്തയോട്ടം നിലയ്ക്കുകയും. ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാകുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്യും. ഹൃദയത്തിന്റെ വൈദ്യുത സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണം.

ഹൃദയസ്തംഭനത്തിന് ഏറ്റവും കൂടുതല്‍ സാധ്യത?

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, 35-40 വയസ്സിനിടയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണയായി കണ്ടുവരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കളില്‍ പോലും ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദയസ്തംഭനത്തിലേക്ക് നയിക്കാവുന്ന കാരണങ്ങള്‍

1. പുകവലി
2.ചീത്ത കൊളസ്‌ട്രോള്‍
3. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
4. പ്രമേഹം
5. മാനസികവും സാമൂഹികവുമായ സമ്മര്‍ദ്ദം
6. വ്യായാമമില്ലായ്മ
7. അമിതവണ്ണം
8. വളരെ കുറച്ച് പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത്
9. അമിതമായി മദ്യം കുടിക്കുന്നത്

ചിട്ടയായ ജീവിതത്തിനൊപ്പം ഹൃദയപരിശോധനയും ഇടയ്ക്ക് നടത്തുക എന്നത് പ്രധാനമാണ്. അതുപോലെ തന്നെ ക്യത്യമായ വ്യായാമവും വേണം. എന്നുകരുതി വ്യായാമം അധികം ആകാനും പാടില്ല. 

Be the first to comment

Leave a Reply

Your email address will not be published.


*