കാരിത്താസ് – അമ്മഞ്ചേരി റോഡ്; ഒറ്റകെട്ടായി നാട് മുഴുവൻ

3 വർഷമായി അടച്ചിട്ട കാരിത്താസ് – അമ്മഞ്ചേരി റോഡ് നിർമാണം ആരംഭിക്കാത്തതിനെതിരെ വൻ പ്രതിഷേധം. ഇന്നലെ നാടു മുഴുവൻ ഒറ്റകെട്ടായി മുണ്ടകപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങി. കുട്ടികളും സ്ത്രീകളും വൈദികരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.  

അമ്മഞ്ചേരി കവലയിൽ നിന്നാരംഭിച്ച പ്രതിഷേധം മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി ഉദ്ഘാടനം ചെയ്തു. നിലംതൊടാതെ നിൽക്കുന്ന മേൽപാലത്തിൽ പ്രതീകാത്മക ഗോവണി സ്ഥാപിച്ചു. കാരിത്താസ് ജംഗ്ഷനിൽ സമാപിച്ച മാർച്ചിനെത്തുടർന്നു ചേർന്ന പ്രതിഷേധ യോഗത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ പി.സി.തോമസ്, കുറവിലങ്ങാട് ദേവമാതാ കോളജ് അധ്യാപകൻ ജോബിൻ ജോസ്, അർച്ചന വിമൻസ് സെന്റർ സോഷ്യൽ വർക്കർ പി.കെ.ജയശ്രീ, മുണ്ടകപ്പാടം ജനകീയ സമിതി ചെയർമാൻ സിജോ ചാക്കോ ചിലമ്പിട്ടുശേരി, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, അഡ്വ. പ്രിൻസ് ലൂക്കോസ് വൈസ് ചെയർമാൻ ഡോ. രഞ്ജിത്ത് രാജ്, കൺവീനർ ഷാജൻ ചാമക്കാലായിൽ, അതിരമ്പുഴ പഞ്ചായത്ത് ആലീസ് ജോസഫ്, അഡ്വ.മൈക്കിൾ ജെയിംസ്, ഫാ ജോസഫ് ആലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*