കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ എനര്‍ജി ക്യാമ്പസായി കാരിത്താസ് കോളജ് ഓഫ് ഫാര്‍മസി

കോട്ടയം: ‘നെറ്റ് സീറോ എനര്‍ജി ക്യാമ്പസ്’ എന്ന നേട്ടത്തിലെത്തി കാരിത്താസ് കോളജ് ഓഫ് ഫാര്‍മസി. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിച്ചാണ് കോളജ് ഈ നേട്ടത്തിലെത്തിയത്.

ഈ നേട്ടം കൈവരിക്കുന്ന മധ്യ കേരളത്തിലെ തന്നെ ആദ്യത്തെ കോളജ് എന്ന നേട്ടവും കാരിത്താസ് സ്വന്തമാക്കി. ഗ്രീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 50 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയമാണ് കോളജിന്റെ ഈ നേട്ടത്തിന് പിന്നില്‍. പരിസ്ഥിതി സംരക്ഷണത്തില്‍ സജീവമായ പങ്കുവഹിക്കുന്ന ഈ പദ്ധതി കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തേവര്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാരിത്താസ് ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ ജോസും വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിനു തോമസും പങ്കെടുത്തു.

‘ഈ നേട്ടം കോളജിന്റെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെയും സൂചകമാണ്. ഭാവി തലമുറയ്ക്ക് സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞയുടെ തെളിവാണിത്’ എന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*