കോട്ടയത്ത് കൃത്യനിര്‍വ്വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഓഫീസര്‍ക്ക് കാരിത്താസിന്റെ ആദരം

കോട്ടയം: മോഷണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിയെ കാരിത്താസ് ആശുപത്രി ആദരിച്ചു.

കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ടില്‍ ഒരു മോഷണകേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിക്ക് ഗുരുതരമായി പരിക്കേറ്റത്.കാരിത്താസ് ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന അവസരത്തിലാണ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്തിന്റെ നേതൃത്വത്തില്‍ സുനു ഗോപിയെ ആദരിച്ചത്.

സമൂഹത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിച്ച സുനു ഗോപിയുടെ ധൈര്യവും പ്രതിബദ്ധതയും മാതൃകാപരമാണെന്ന് റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ ജിസ്‌മോന്‍ മഠത്തില്‍ സന്നിഹിതനായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*