
കോട്ടയം: മാർച്ച് 7 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന കാരിത്താസ് റെയിൽവേ മേൽപ്പാലത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപികരിച്ചു. സ്വാഗതസംഘ രൂപികരണ യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം പി, ഏറ്റുമാനൂർ ബ്ലോക് പഞ്ചായത്തംഗം ജയിംസ് കുര്യൻ, ഇ എസ് ബിജു, കെ എൻ വേണുഗോപാൽ, എം സ് സാനു തുടങ്ങിയവർ പങ്കെടുത്തു.
മാർച്ച് 7 ന് വൈകുന്നേരം 4.30 നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നത്. കാരിത്താസ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം പി മുഖ്യ പ്രഭാക്ഷണം നടത്തും.
Be the first to comment