കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്  രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിലെ ‘എക്‌സിക്കുട്ടന്‍’ കാര്‍ട്ടൂണ്‍ പംക്തിയിലൂടെയാണ്  രജീന്ദ്രകുമാർ ശ്രദ്ധേയനായത്. 

മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. റുമാനിയ, ബ്രസീല്‍, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളിലടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

കൂത്തുപറമ്പ് മാങ്ങാട്ടിടം കെ ടി ഗോപിനാഥിന്റെയും സി ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക.

Be the first to comment

Leave a Reply

Your email address will not be published.


*