ആനക്കൊമ്പ് കേസ് ;മോഹന്‍ലാലിന് എതിരായ കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി, സര്‍ക്കാര്‍ ഹര്‍ജി തള്ളി

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര്‍ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസുമായി മുന്നോട്ട് പോകാമെന്നും മോഹൻലാൻ തുടർനടപടികൾ നേരിടണമെന്നും കോടതി അറിയിച്ചു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. ആദായനികുതി വകുപ്പ് കൊച്ചിയിൽ മോഹൻലാലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. 

തുടർന്ന് വനംവകുപ്പ് കൈമാറി കേസെടുത്തു. ആനക്കൊമ്പുകള്‍ പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*