Automobiles

എംജിയുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌പോർട്‌സ് കാർ: സൈബർസ്റ്റർ ഇന്ത്യയിലെത്തും

ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറായ എംജി സൈബർസ്റ്റർ 2025 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എംജി മോട്ടോർ. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ് സൈബർസ്റ്റർ. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ കമ്പനി പ്രദർശിപ്പിച്ച മോഡലിന്‍റെ ഇലക്‌ട്രിക് കാറാണ് ഇത്. പ്രീമിയം എംജി സെലക്‌ട് റീട്ടെയിൽ ചാനലിലൂടെയായിരിക്കും ഇന്ത്യയിലെ […]

Automobiles

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി ശ്രേണിയില്‍ വരുന്ന കൈലാഖിന്റെ ബുക്കിങ് ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി ശ്രേണിയില്‍ വരുന്ന കൈലാഖിന്റെ ബുക്കിങ് ഇന്ന് ആരംഭിക്കും. സ്‌കോഡയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ് യുവിയുടെ ബേസ് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് വില വരിക. ബുക്കിങ് ആരംഭിച്ച ശേഷം കാറിന്റെ മുഴുവന്‍ വിലയും […]

Automobiles

എഎംജി സി63 എസ്.ഇ പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ച് മെഴ്‌സിഡീസ്; വില 1.95 കോടി

മെഴ്‌സിഡീസ് ബെൻസിന്റെ പെർഫോമൻസ് മോഡലായ എഎംജി സി63 എസ്.ഇ. പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.95 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഒരു കലണ്ടർ വർഷത്തിൽ ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളുടെ അവസാന ലോഞ്ച് കൂടിയാണിത്. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ വാഹനത്തിന് വെറും 3.4 സെക്കൻഡ് മതി. ‘ലോകത്തിലെ […]

Automobiles

വില 6.79 ലക്ഷം, 25.71 കിലോമീറ്റര്‍ മൈലേജ്; പുതിയ ഡിസയര്‍ വിപണിയില്‍

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ നാലാംതലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.79 ലക്ഷം രൂപ (ഡല്‍ഹി എക്‌സ്‌ഷോറൂം വില) മുതലാണ് വില. ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ തന്നെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ഡിസയറിന്റെ പെട്രോള്‍ വേര്‍ഷനാണ് […]

Automobiles

ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍; ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് സുസുക്കി, ‘ഇ വിറ്റാര’, അടുത്ത വര്‍ഷം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ആദ്യ മാസ്-പ്രൊഡക്ഷന്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) മോഡല്‍ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ച മോഡലിന്റെ ഉല്‍പ്പാദനം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുജറാത്തിലെ പ്ലാന്റില്‍ […]

Automobiles

പാസഞ്ചര്‍ കാറുകളുടെ ഉല്പാദനം കുറച്ചു; യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്പാദനം വര്‍ധിപ്പിച്ച് മാരുതി

കാര്‍ വിപണിയില്‍ മുന്‍ നിരയിലുള്ള മാരുതി സുസുക്കി പാസഞ്ചര്‍ കാറുകളുടെ ഉല്പാദനം കുറച്ചു. കഴിഞ്ഞ മാസത്തില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്പാദനം 33 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. 2023 ഒക്‌ടോബറിൽ 1,06,190 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ അതിൻ്റെ പാസഞ്ചർ കാർ ഉൽപ്പാദനം 89,174 യൂണിറ്റായിരുന്നു. ഇത് 16% കുറഞ്ഞതായി മാരുതി സുസുക്കി […]

Automobiles

ഇത് പുതുതലമുറ അമേസ്, വ്യത്യസ്ത ഡിസൈന്‍; ടീസര്‍ പുറത്തുവിട്ട് ഹോണ്ട, ഈ വര്‍ഷം തന്നെ വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ അമേസിന്റെ ടീസര്‍ പുറത്തിറക്കി. വലിയ ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പുകളും അടങ്ങിയ ടീസര്‍ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വരുന്ന ഏതാനും ആഴ്ചകള്‍ക്കകം പുതിയ അമേസ് വിപണിയില്‍ എത്തു മെന്നാണ് പ്രതീക്ഷ. 2013ലാണ് ഹോണ്ട അമേസ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. അമേസിന്റെ […]

Automobiles

‘INGLO’ പ്ലാറ്റ്‌ഫോം; ‘XEV, BE’ ബ്രാന്‍ഡില്‍ രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികളുമായി മഹീന്ദ്ര

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നവംബര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന അണ്‍ലിമിറ്റ് ഇന്ത്യ പരിപാടിയില്‍ XEV 9e, BE 6e എന്നി പേരുകളില്‍ പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ മോഡലുകള്‍ മഹീന്ദ്രയുടെ കസ്റ്റം […]

Automobiles

വമ്പൻമാർക്കെതിരെ പോരാടാൻ കിയ; ആദ്യ പിക്കപ്പ് ട്രക്ക് ‘ടാസ്മാൻ’ എത്തിക്കാൻ‌ കമ്പനി

വമ്പന്മാരോട് പോരാടാൻ പിക്കപ്പ് ട്രക്ക് എത്തിക്കാൻ കിയ. ടാസ്മാൻ എന്ന് പേരിട്ടിരിക്കുന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കിയയുടെ എല്ലാ വാഹനങ്ങളെയും പോലെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും ടാസ്മാൻ. ടാസ്മാൻ അടുത്തവർഷം ആദ്യ പകുതിയിൽ കൊറിയൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇതിന് ശേഷമാകും മറ്റ് രാജ്യങ്ങളിലേക്ക് എത്തുക. സിംഗിൾ ക്യാബ്, ഡബിൾ ക്യാബ് […]

Automobiles

ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറികൾ; വീണ്ടും ഞെട്ടിച്ച് കിയ

സമുദ്രത്തിൽ നിന്ന് വേർ‌തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോ​ഗിച്ച് ലോകത്ത് ആദ്യമായി കാർ ആക്സസറികൾ നിർമ്മിച്ച് കിയ. കിയയും ദി ഓഷ്യൻ ക്ലീനപ്പും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ സംരംഭം. കിയ ഇവി3 -യ്ക്ക് വേണ്ടി ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച കിയ ലിമിറ്റഡ് എഡിഷൻ ട്രങ്ക് ലൈനർ അവതരിപ്പിക്കുമെന്നാണ് […]