Automobiles

കാർ ബുക്കിങ്ങിൽ റെക്കോഡ് തീർത്ത് ഹ്യൂണ്ടായി; സെപ്റ്റംബറിൽ വിറ്റത് 71,641 യൂണിറ്റുകൾ

ഒരു മാസക്കാലയളവിൽ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന കാർ ബുക്കിങ്ങുകൾ സ്വന്തമാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി . 71,641 യൂണിറ്റുകളാണ് സെപ്റ്റംബർ മാസത്തിലെ ബുക്കിങ്. കയറ്റുമതി കൂടാതെ ആഭ്യന്തര വിപണിയിൽ 54,241 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഇത് കഴിഞ്ഞ വർഷം വിറ്റ 49,700 യൂണിറ്റുകളേക്കാൾ 9.13% വളർച്ചയാണ് […]

Automobiles

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടിയെന്ന് മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാന്‍ […]

Automobiles

സർക്കാർ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം; കെ എൽ 90 സീരീസ് നൽകാനും തീരുമാനം

സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു. സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാനും തീരുമാനം. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് […]

Automobiles

മുഖം മിനുക്കി ജീപ്പ് കോംപസ്; ബ്ലാക്ക് ഷാർക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 20.49 ലക്ഷം മുതൽ

ഉത്സവ സീസൺ എത്തിയതോടെ വാഹന ലോകത്ത് പുതിയ മോഡലുകളുടെയും പ്രത്യേക പതിപ്പുകളുടെയും വരവാണ്. കോംപസ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിന്റെ (എസ്‍യുവി) പുതിയ പതിപ്പും മെറിഡിയൻ എസ്‍യുവിയുടെ സ്പെഷ്യൽ എഡിഷൻ ഫേസ്‍ലിഫ്റ്റ് പതിപ്പുമായി ജീപ്പ് ഇന്ത്യയും ആ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മാത്രമല്ല, ഈ നിരയിലേക്ക് 4×2 ബ്ലാക്ക് ഷാർക്ക് എഡിഷനും […]

Automobiles

വാഹനങ്ങൾ തീ പിടിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി; ആദ്യ യോഗം 18ന് ; ആന്റണി രാജു

വാഹനങ്ങൾ തീ പിടിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതിയെ രൂപികരിക്കുമെന്ന് മന്ത്രി ആന്റണി രാജു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ വിദഗ്ധർ ഉൾപ്പെടുന്നതാണ് സമിതി. സമിതിയുടെ ആദ്യ യോഗം 18ന് ചേരും. വാഹനങ്ങൾ തീ പിടിക്കുന്ന വിഷയത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തിയെന്നും വാഹന ഉടമകളെ ആശങ്കപ്പെടുത്തുന്ന വിഷയമാണിതെന്നും ആന്റണി രാജു […]

Automobiles

ആസ്‌റ്റർ ബ്ലാക്ക്‌സ്‌റ്റോം ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് എംജി

ആസ്‌റ്റർ ബ്ലാക്ക്‌സ്‌റ്റോമിന്റെ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ. വരാനിരിക്കുന്ന ഉത്സവ സീസൺ ലക്ഷ്യമിട്ടാണ് കാർ നിർമ്മാതാവ് പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 2021 ഒക്ടോബറിലാണ് മോഡൽ ആദ്യമായി വിപണിയിലെത്തിയത്. കടുത്ത മത്സരമുള്ള മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലായിരുന്നു അരങ്ങേറ്റം. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി […]

Automobiles

കാൽ ലക്ഷം ബുക്കിങ്ങുമായി ഹാർലി ഡേവിഡ്‌സൺ എക്സ്440

ഹാർലി ഡേവിഡ്സൺ, ഹീറോ മോട്ടോകോർപ്പ് എന്നീ ബ്രാന്റുകൾ ചേർന്ന് പുറത്തിറക്കിയ ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിന് ബുക്കിങ്ങിൽ വലിയ നേട്ടം. ജൂലൈ 4ന് ബുക്കിങ് ആരംഭിച്ച ബൈക്കിന് ഇതിനകം 25,000ൽ അധികം ബുക്കിങ് ലഭിച്ചിട്ടുണ്ട് എന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. ഇതിൽ 65 ശതമാനം ബുക്കിങ്ങും […]

Automobiles

ബിഎം‍ഡബ്ല്യു സെഡാൻ 740 ഐ ആദ്യ ഡ്യുവൽ ടോൺ സ്വന്തമാക്കി നിവിൻ പോളി

ബിഎം‍ഡബ്ല്യുവിന്‍റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്യുവൽ ടോൺ സ്വന്തം ഗാരേജിൽ എത്തിച്ച് നിവിൻ പോളി. കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ ഈ വാഹനം സ്വന്തമാക്കിയത്. ‌ഈ വർഷമാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ ബി എം ഡബ്ല്യൂ […]

Automobiles

കിയ കാര്‍ണിവല്ലിന്റെ വില്‍പന ഇന്ത്യയിൽ അവസാനിപ്പിച്ചു; പുതിയ മോഡൽ അടുത്ത വർഷം

കൊറിയന്‍ കാര്‍ നിർമാതാക്കളായ കിയ ഇന്ത്യയില്‍ പ്രീമിയം എംപിവി മോഡലായ കാര്‍ണിവല്ലിന്റെ വില്‍പന അവസാനിപ്പിച്ചു. കാര്‍ണിവലിനെ വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കുകയും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. പുതിയ തലമുറ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ണിവല്‍ പിന്‍വലിക്കുന്നത്. മുഖം മിനുക്കിയെത്തുന്ന കാർണിവൽ അടുത്ത വർഷം […]

Automobiles

ഇലക്ട്രിക് സ്കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി നൽകി തട്ടിപ്പ്; ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

കൊച്ചി: ഇലക്ട്രിക് സ്കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി നൽകി തട്ടിപ്പ്. എറണാകുളം നഗരത്തിൽ 12 ഷോറൂമുകളിലും മലപ്പുറം തിരൂരിൽ ഒരു ഷോറൂമിലുമാണ് തട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാന വ്യാപകമായി ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ പരിശാധന നടക്കുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് അറിയിച്ചു. 250 വാട്സ് ഉള്ള വാഹനങ്ങളുടെ മോട്ടോർ ശേഷി […]