Business

44 ബില്യൺ ഡോളറിന് വാങ്ങിയ എക്സ് 33 ബില്യൺ ഡോളറിന് ഇലോൺ മസ്‌ക് വിറ്റു; വാങ്ങിയത് സ്വന്തം കമ്പനി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ ഉടമസ്ഥാവകാശം തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ്‌എഐക്ക് 33 ബില്യൺ ഡോളറിന് വിറ്റതായി ഇലോൺ മസ്ക്. രണ്ട് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതിനാൽ ഇടപാടിൻ്റെ കണക്കുകൾ വെളിപ്പെടുത്തേണ്ടതില്ല. 2022 ൽ 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ (എക്സ്) വാങ്ങിയത്. പിന്നീട് എക്സിൽ വലിയ […]

Business

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ […]

Banking

ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. മഹാവീര്‍ ജയന്തി, അംബേദ്കര്‍ ജയന്തി, ദുഃഖ വെള്ളി, ബസവ ജയന്തി, വിഷു, അക്ഷയ […]

Business

യുഎസ് താരിഫില്‍ വീണ് രൂപ, 24 പൈസയുടെ ഇടിവ്; ഓഹരി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 24 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 85.93ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ആഗോള വ്യാപാരയുദ്ധത്തിന് എണ്ണ പകരുംവിധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് രൂപയ്ക്ക് വിനയായത്. അമേരിക്കയിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ […]

Business

തിരിച്ചുകയറി സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 400 രൂപ വര്‍ധിച്ചു, 66,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 320 രൂപയാണ് വര്‍ധിച്ചത്. 65,880 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 8235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് […]

Automobiles

ഏപ്രില്‍ മുതല്‍ കാറുകളുടെ വില ഉയരും

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തോടെ, രാജ്യത്ത് ഒട്ടുമിക്ക പുതിയ കാറുകളുടെയും വില വര്‍ധിക്കും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് പുറമേ ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, ബിഎംഡബ്ല്യു എന്നിവയാണ് ഏപ്രില്‍ മാസത്തോടെ പുതിയ കാറുകളുടെ വില വര്‍ധിപ്പിക്കുന്ന മറ്റു കമ്പനികള്‍. മാരുതി കാറുകള്‍ക്ക് നാലുശതമാനം വരെ വില ഉയരും. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര […]

Insurance

1822 കോടി നഷ്ടത്തില്‍നിന്ന് 736 കോടി ലാഭത്തിലേക്ക്; കെഎസ്ഇബിക്കു കുതിപ്പ്, നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും സപ്ലൈകോയും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തില്‍ പോയ വര്‍ഷം ഏറ്റവും മുന്നില്‍ കെഎസ്ഇബി. കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പ്രകാരം 736 കോടിയുടെ ലാഭമാണ് കെഎസ്ഇബിക്കുള്ളത്. തൊട്ടു മുന്‍വര്‍ഷം 1822 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ […]

Business

സ്വര്‍ണവില ഇന്നും ഇടിഞ്ഞു; 5 ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചായ അഞ്ചാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില 65,480 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 30 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8310 രൂപയുമായി. റെക്കോര്‍ഡ് വിലയില്‍ നിന്ന് അഞ്ച് ദിവസം […]

Business

2025ലെ നഷ്ടം നികത്തി രൂപ; ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് ആയിരം പോയിന്റ് മുന്നേറി

മുംബൈ: തുടര്‍ച്ചയായ ഏഴാം ദിവസവും ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. 31 പൈസയുടെ നേട്ടത്തോടെ 85.67 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആഭ്യന്തര വിപണിയിലെ കുതിപ്പ് ആണ് രൂപയ്ക്ക് നേട്ടമായത്. 2025ല്‍ ഇതുവരെയുള്ള നഷ്ടത്തില്‍ നിന്ന് കരകയറിയിരിക്കുകയാണ് രൂപ. ഇന്ന് 85.93 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. […]

Banking

അഞ്ചു വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കൂ!, പലിശ വരുമാനമായി രണ്ടേകാല്‍ ലക്ഷം രൂപ നേടാം; അറിയാം ഈ സ്‌കീം

സേവിംഗ്‌സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം. പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, […]