Banking

ആധാര്‍ ബാങ്കിംഗിന് റിസര്‍വ് ബാങ്ക് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതായി പ്രചാരണം; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുംതോറും പുതിയ തട്ടിപ്പുകള്‍ പൊന്തി വന്നുകൊണ്ടിരിക്കുകയാണ്. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധമാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. പലപ്പോഴും വ്യാജ വാര്‍ത്തകള്‍ ശരിയാണെന്ന് തെറ്റിദ്ധരിച്ച് കെണിയില്‍ വീഴുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ആര്‍ബിഐയുടെ പേരിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചാരണം കൊഴുക്കുന്നത്. ഇത് വ്യാജ പ്രചാരണമെന്ന് പറഞ്ഞ് […]

Banking

പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

ഡൽഹി: തുടർച്ചയായി ഏഴാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം മാത്രമേ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് പൊതു വിലയിരുത്തല്‍. 2023-24 ൽ ആഭ്യന്തര ജിഡിപി വളർച്ചയിൽ രാജ്യം 7.6 […]

Banking

ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്; ഹ്രസ്വ ചിത്രവുമായി കേരള പൊലീസ്

ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത് എന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സോഷ്യൽമീഡിയ പേജിൽ കേരള പൊലീസ് നിർമിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത് എന്നും നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ നമുക്ക് സൈബർ […]

Banking

ഐസിഎൽ ഫിൻകോർപ്പിന്‍റെ ബ്രാൻഡ് അംബാസഡർമാരായി മമ്മൂട്ടിയും സാമന്തയും

ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (എൻബിഎഫ്സി) ഐസിഎൽ ഫിന്‍കോര്‍പ്പ്, തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി സിനിമാ താരങ്ങളായ മമ്മൂട്ടിയെയും സാമന്തയെയും പ്രഖ്യാപിച്ചു. ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്നതു വഴി കേവലം ഒരു പ്രഖ്യാപനമല്ല നടത്തുന്നത്, വളര്‍ച്ചയുടെ ഒരു പുതിയ യുഗത്തിനു തുടക്കം കുറിക്കുകയാണെന്നും ഐസിഎൽ ഫിന്‍കോര്‍പ്പ് […]

Banking

പറവൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

കൊച്ചി: എറണാകുളം പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കള്‍ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടത്. ബാങ്ക് മുൻ പ്രസിഡന്‍റുമാരും ഇപ്പോഴത്തെ പ്രസിഡന്‍റും മുൻ സെക്രട്ടറിമാരും ഇപ്പോഴത്തെ സെക്രട്ടറിയുമടക്കമുള്ളവര്‍ക്കെതിരെയാണ് കോടതി […]

Banking

ഇനി ക്ലർക്ക്, പ്യൂൺ, സ്വീപ്പർ എന്നിവരൊന്നുമില്ല; അടിമുടി മാറ്റങ്ങൾ‌ക്കൊരുങ്ങി ബാങ്കുകൾ

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകളിൽ ക്ലർക്ക്, പ്യൂൺ ഉൾപ്പടെ തസ്തികകളുടെ പേര് മാറുന്നു. ക്ലർക്ക് ഇനി മുതൽ ‘കസ്റ്റമർ സർവീസ് അസോസിയേറ്റ്’ (CSA) എന്നും പ്യൂൺ ‘ഓഫീസ് അസിസ്റ്റന്റ്’ എന്നും അറിയപ്പെടും. ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട കരാറിലാണ് ഇക്കാര്യം തീരുമാനമായത്. പരിഷ്കരിച്ച […]

Banking

ഇഷ്ടമുള്ള കാര്‍ഡ് നെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന്; ആര്‍ബിഐ

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് നല്‍കുമ്പോള്‍ ഇഷ്ടമുള്ള കാര്‍ഡ് നെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന് നല്‍കണമെന്ന് റിസര്‍വ് ബാങ്ക്.  നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക്, കാര്‍ഡ് പുതുക്കുന്ന ഘട്ടത്തിലും ഇഷ്ടമുള്ള നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കണമെന്നും ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ […]

Banking

ബാങ്കുകള്‍ കെവൈസി കര്‍ശനമാക്കുന്നു: കൂടുതല്‍ രേഖകള്‍ നല്‍കേണ്ടി വന്നേക്കാം

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പരിഗണിച്ച് കൈവസി(ഉപഭോക്താവിനെ അറിയുക)നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ എടുത്തിട്ടുള്ളവരില്‍നിന് ബാങ്കുകള്‍ വ്യക്തത തേടും. നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോണ്‍ നമ്പര്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ടുകളിലോ ജോയന്റ് അക്കൗണ്ടുകളിലോ ഒരേ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുള്ളവരോടും ഇക്കാര്യം ആവശ്യപ്പെടും. […]

Banking

ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി ;പുതിയ എതിരാളി ഫ്ളിപ്കാർട്ട്

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാവുമെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫ്‌ലിപ്കാര്‍ട്ട് […]

Banking

ഒറ്റദിവസം 4.10 കോടി ഇടപാടുകള്‍; റെക്കോര്‍ഡ് നേട്ടവുമായി നെഫ്റ്റ്

ന്യൂഡല്‍ഹി: നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനത്തിന് റെക്കോര്‍ഡ് നേട്ടം. ഫെബ്രുവരി 29ന് 4.10 കോടി ഇടപാടുകള്‍ നടത്തിയാണ് നേട്ടം കൈവരിച്ചത്. ഒരു ദിവസം നെഫ്റ്റ് സംവിധാനം ഉപയോഗിച്ച് ഇത്രയുമധികം ഇടപാടുകള്‍ നടത്തുന്നത് ഇതാദ്യമായാണ്. നെഫ്റ്റ് സംവിധാനവും റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സംവിധാനവും നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് […]