Banking

റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; 6.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ ഭവന വാഹന വായ്പകളെടുത്തവരുടെ തിരിച്ചടവിൽ തത് സ്ഥിതി തുടരും. അതേസമയം യുപിഐ വഴി നികുതി അടയ്ക്കാനുള്ള പരിധി അഞ്ച് ലക്ഷമായി ഉയർത്തി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. തുടർച്ചയായി ഒമ്പതാം തവണയും […]

Banking

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി

മുംബൈ: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരിധി ഉയര്‍ത്തിയത് ഉയര്‍ന്ന നികുതി ബാധ്യത വേഗത്തില്‍ അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ് ബാങ്ക് […]

Banking

ഓഗസ്റ്റില്‍ 13 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി അടക്കം എട്ടുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി സമയത്തും ഓണ്‍ലൈന്‍ […]

Banking

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടുമോ?; കാരണമിത്

ന്യൂഡല്‍ഹി:. ജൂലൈ 31നാണ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സമയപരിധി കഴിഞ്ഞാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പിഴ അടയ്ക്കേണ്ടതായി വരും. അതിനിടെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ കാരണം നിരവധിപ്പേര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ല […]

Banking

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ജീവനക്കാരിയായ യുവതി 20 കോടിയോളം രൂപയുമായി മുങ്ങി

തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ജീവനക്കാരിയായ യുവതി 20 കോടിയോളം രൂപയുമായി മുങ്ങി. തൃശ്ശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് വന്‍തട്ടിപ്പ് അരങ്ങേറിയത്. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹന്‍ ആണ് കോടികളുമായി മുങ്ങിയത്. 18 വർഷമായി യുവതി ഇവിടെ ജീവനക്കാരിയാണ്. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് […]

Banking

ബാങ്കു വഴി പണമിടപാട്: നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി നിര്‍ബന്ധം; റിസര്‍വ് ബാങ്ക് നിര്‍ദേശം

മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം. വിവിധ ബാങ്കിങ് […]

Banking

ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭം; ആദ്യപാദത്തില്‍ 1010 കോടി രൂപ അറ്റാദായം

കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 18.25 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്ക് 1009.53 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 853.74 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് […]

Banking

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വർധിക്കുന്നതിൽ റിസർവ് ബാങ്കിന് ആശങ്ക

ന്യൂഡൽഹി: ജനങ്ങൾ ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് അകലുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. ബാങ്കുകളിലെ സേവിങ് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് നിക്ഷേപകര്‍ അകലുന്നത് രാജ്യത്ത് ലിക്വിഡിറ്റി പ്രശ്നങ്ങളുണ്ടാക്കുമെന്നതാണ് പ്രധാന ആശങ്ക.  അടുത്തകാലത്തായി മ്യൂച്വല്‍ ഫണ്ടുകളിലേക്കും മറ്റ് സാമ്പത്തിക ഉത്പന്നങ്ങളിലേക്കുമാണ് നിക്ഷേപങ്ങള്‍ പോകുന്നത്. മുന്‍കാലങ്ങളില്‍ […]

Banking

ആദായ നികുതി അടയ്ക്കാം, ക്രെഡിറ്റ് കാര്‍ഡ് വഴി; നികുതി അടക്കേണ്ട വിധം?

ആദായ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി പോര്‍ട്ടലിൽ ഓണ്‍ലൈനായി പണം അടയ്ക്കാന്‍ വിവിധ സൗകര്യങ്ങളുണ്ട്. അതിലൊന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു സൗകര്യം മാത്രമല്ല, ചില നേട്ടങ്ങളുമുണ്ട്. രൊക്കം പണം ബാങ്ക് അക്കൗണ്ടില്‍ വേണ്ടതില്ല. പണം കൈയിലില്ലെങ്കിലും പിഴ ഒഴിവാക്കുന്ന വിധം യഥാസമയം നികുതി […]

Banking

12 മണിക്കൂര്‍ അറ്റകുറ്റപ്പണി, മുൻകൂട്ടി ഇടപാടുകൾ നടത്തണം; അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വൈകീട്ട് നാലര വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അന്നേദിവസം എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ […]