Banking

ഒറ്റദിവസം 4.10 കോടി ഇടപാടുകള്‍; റെക്കോര്‍ഡ് നേട്ടവുമായി നെഫ്റ്റ്

ന്യൂഡല്‍ഹി: നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനത്തിന് റെക്കോര്‍ഡ് നേട്ടം. ഫെബ്രുവരി 29ന് 4.10 കോടി ഇടപാടുകള്‍ നടത്തിയാണ് നേട്ടം കൈവരിച്ചത്. ഒരു ദിവസം നെഫ്റ്റ് സംവിധാനം ഉപയോഗിച്ച് ഇത്രയുമധികം ഇടപാടുകള്‍ നടത്തുന്നത് ഇതാദ്യമായാണ്. നെഫ്റ്റ് സംവിധാനവും റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സംവിധാനവും നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് […]

Banking

പേടിഎം, പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു

മുംബൈ: പേടിഎം പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. കമ്പനിയുടെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനത്തിന് അംഗീകാരം നൽകി.  ഇനി പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിൻ്റെ ഇടപാടുകൾ തുടരാനാണ് നീക്കം.  ഈ മാസം 15 ന് ശേഷം പേടിഎം വാലറ്റിലേക്കും […]

Banking

യുപിഐ ഇടപാടുകള്‍ തുടരാനുള്ള പേടിഎം അപേക്ഷ പരിശോധിക്കാന്‍ എന്‍പിസിഐയോട് റിസര്‍വ് ബാങ്ക് നിര്‍ദേശം

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ (ടിപിഎപി) ആകാനുള്ള പേടിഎമ്മിന്റെ അപേക്ഷ പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അപേക്ഷയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചത്. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ […]

Banking

കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കാകുമോ?

ദില്ലി: കെവൈസി അപ്‌ഡേറ്റുകളെ കുറിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നവരാണ് നമ്മളെല്ലാം. ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ തുടങ്ങി വ്യക്തിഗത വിവരങ്ങളും ചിലപ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യമുള്ള കാര്യങ്ങള്‍ക്കെല്ലാം കെവൈസി ചോദിക്കാറുണ്ട്. ഒരിക്കല്‍ നമ്മള്‍ കെവൈസി നല്‍കിയാലും അപ്‌ഡേറ്റ് ചോദിച്ച് പിന്നീട് നിരവധി ഫോണ്‍കോളുകളും മെസേജുകളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും മിക്കവര്‍ക്കും […]

Banking

ഫെമ ലംഘനം; പേടിഎമ്മിന് എതിരെ ഇഡി അന്വേഷണം

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎമ്മിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലാണ് നടപടി. ഇഡിക്ക് പുറമെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റും (എഫ്‌ഐയു) പേടിഎമ്മിന് എതിരായ ആരോപണങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്നും റിപ്പോര്‍ട്ട് തേടി. ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട […]

Banking

കെവൈസി അപ്‌ഡേഷന്‍; വീണ്ടും മുന്നറിയിപ്പുമായി ആര്‍ബിഐ

ന്യൂഡൽഹി: കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ വീണ്ടും മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. തട്ടിപ്പിൽ വീഴാതിരിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു. കെവൈസി അപ്ഡേഷൻ എന്ന പേരിൽ ഫോൺ കോളുകൾ/എസ്എംഎസ്/ഇ- മെയിലുകൾ എന്നി രൂപത്തിൽ വരുന്ന വ്യാജ സന്ദേശങ്ങൾ തിരിച്ചറിയാതെ ഉപഭോക്താക്കൾ വ്യക്തിഗത […]

Banking

EPFO പലിശനിരക്ക് ഉയർത്തി കേന്ദ്രസർക്കാർ; ആറ് കോടിയോളം ജീവനക്കാർക്ക് നേട്ടം

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് ഉയർത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവും സഹമന്ത്രി രമേശ്വർ തേലിയും അദ്ധ്യക്ഷത വഹിച്ച സെൻട്രൽ ബോർ‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (CBT) 235-ാമത്തെ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ധനമന്ത്രാലയത്തിന്റെ […]

Banking

2000 രൂപ നോട്ട് പിൻവലിച്ചിട്ട് എട്ട് മാസം; 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ലെന്ന് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകൾ. ജനുവരി 31 വരെയുള്ള കണക്കുകൾ റിസർവ് ബാങ്കാണ് പുറത്തുവിട്ടത്. അതെ സമയം 97.50 ശതമാനം നോട്ടുകളും പിൻവലിക്കലിന് പിന്നാലെ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി. 500,1000 രൂപയുടെ നോട്ട് […]

Banking

പേടിഎം ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്ന് റിസർവ് ബാങ്ക് ഉത്തരവ്

പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ഫെബ്രുവരി 29 മുതൽ ഒരു കസ്റ്റമർ അക്കൗണ്ടുകളിൽനിന്നും വാലറ്റുകളിൽനിന്നും ഫാസ്‌ടാഗിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതാണ് വിലക്കിനു കാരണം. സമഗ്ര സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടുകളിലും പുറമേയുള്ള ഓഡിറ്റർമാർ തയാറാക്കിയ റിപ്പോർട്ടുകളിലും പേടിഎം നിരന്തരം ചട്ടലംഘനം […]

Banking

സ്വർണ ശേഖരത്തിൽ കുതിച്ചുയർന്ന് ഇന്ത്യ; റിസർവ് ബാങ്കിന്റെ കൈവശമുള്ളത് 2200 ടൺ സ്വർണ്ണം

ന്യൂഡൽഹി: സ്വർണ ശേഖരത്തിൽ കുതിച്ചുയർന്ന് ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ ഉയർന്നു. 131,795 മില്യൺ ഡോളർ വിലമതിക്കുന്ന 2,191.53 ടൺ സ്വർണ്ണ ശേഖരമാണ് ഖജനാവിലുള്ളത്. റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ […]