Colleges

കര്‍ണാടകയിലെ മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം; ഇന്നു കൂടി അപേക്ഷിക്കാം

ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ദന്തൽ പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍, എന്‍ജിനീയറിങ്, ദന്തൽ കോളേജുകളുടെ കണ്‍സോര്‍ഷ്യമാണ് ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ https://comedk.org/ല്‍ പ്രവേശിച്ചാണ് അപേക്ഷ നല്‍കേണ്ടത്. മെയ് 12നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഘട്ടമായാണ് പരീക്ഷ. […]

Colleges

സിദ്ധാര്‍ത്ഥൻ്റെ മരണം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ആകെ 21 പ്രതികളാണ് കേസിലുള്ളത്. എഫ്‌ഐആറിൻ്റെ പകര്‍പ്പ് ലഭിച്ചു. സിബിഐ ഡല്‍ഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സത്യപാല്‍ യാദവ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഏപ്രില്‍ അഞ്ചിനാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റകരമായ […]

Colleges

സിദ്ധാർഥന്‍റെ മരണം അന്വേഷിക്കാൻ സിബിഐ സംഘം വയനാട്ടിലെത്തി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം അന്വേഷിക്കാൻ സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടന്നതെന്നാണ് വിവരം.  ഫയലുകൾ പരിശോധിക്കുകയും മറ്റു […]

Colleges

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു

കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. പെരുന്നാളിന് അടുത്ത ദിവസം പരീക്ഷ നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഈ മാസം 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം […]

Career

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് എന്‍ബിഇഎംഎസ്

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്). പിജി മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി 2024 പരീക്ഷ നേരത്തെ നടക്കും. മുന്‍പ് ജൂലൈ ഏഴിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുതുക്കിയ പരീക്ഷാ […]

Schools

ഉപാധികളോടെ വെക്കേഷൻ ക്ലാസ് നടത്താൻ സിബിഎസ്ഇക്കും ഐസിഎസ്ഇക്കും ഹൈക്കോടതി അനുമതി

കൊച്ചി: സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയം ക്ലാസുകൾ നടത്താനാണ് അനുമതി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരളയടക്കം സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, അബ്ദുൾ ഹക്കിം എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്‍റെ […]

Schools

ഇനി മനഃപാഠം പഠിച്ച് എഴുതേണ്ട; പരീക്ഷരീതിയില്‍ മാറ്റം വരുത്തി സിബിഎസ്ഇ

ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയില്‍ മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുനഃക്രമീകരണം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, കേസ് അധിഷ്ഠിത ചോദ്യങ്ങള്‍, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങള്‍ എന്നിവ 40 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കും. […]

India

ബാബറി മസ്ജിദ് തകർക്കലും ഗുജറാത്ത് കലാപവും എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി: വീണ്ടും എൻസിഇആർടിയുടെ കടുംവെട്ട്. പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. ഒഴുവാക്കിയ ഭാഗത്തിനു പകരം രാമക്ഷേത്രം നിർമ്മാണമാണ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പ്ലസ് […]

India

കേരള മോഡൽ വാട്ടർ ബെൽ ആന്ധ്രയിലെ സ്കൂളുകളിലും

അമരാവതി: പൊള്ളുന്ന ചൂടിൽ കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരളത്തിലെ സ്കൂളുകളിൽ വാട്ടർ ബെൽ സംവിധാനം നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതേ മോഡലിൽ വാട്ടർ ബെൽ സംവിധാനം തുടങ്ങിയിരിക്കുകയാണ് ആന്ധ്ര പ്രദേശും. മൂന്ന് തവണയാണ് ഇവിടെ കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിച്ച് ബെൽ മുഴങ്ങുക. രാവിലെ 9.45നും […]

Schools

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെക്യുലർ അന്തരീക്ഷം ഉറപ്പാക്കണം; കത്തോലിക്ക മെത്രാൻ സമിതി

ന്യൂഡൽഹി: കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെക്യുലർ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ നിർദ്ദേശം നൽകി ഭാരത കത്തോലിക്ക മെത്രാൻ സമിതി. കത്തോലിക്ക വിശ്വാസം ഇതരമതസ്ഥരായ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത് എന്നും മെത്രാൻ സമിതി പറഞ്ഞു. സ്കൂളിൻ്റെ അന്തരീക്ഷത്തിൽ കത്തോലിക്ക സഭയുടെ മൂല്യങ്ങളും പഠനങ്ങളും നിലനിർത്തണം. […]