Movies

വിജയക്കുതിപ്പ് തുടർന്ന് തലൈവർ; 500 കോടി ക്ലബിൽ ജയിലർ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ജയിലർ രണ്ടാം വാരത്തിലും പ്രേക്ഷകരുടെയും ആരാധകരുടെയും മനം കവർന്ന് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രമിറങ്ങി 10 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നു മാത്രം 263.9 കോടി രൂപയുടെ കളക്ഷനാണ് ജയിലർ നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 500 കോടി കടക്കാനും ജയിലറിന് കഴിഞ്ഞു. രണ്ടാം […]

Entertainment

ദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസ് എത്തി; ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു.  Saara zamaana ab hoga Gulaabgunj […]

Movies

ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മ്മാതാവ് […]

Movies

‘മധുര മനോഹര മോഹം’ ഓണത്തിന് ആമസോൺ പ്രൈമിൽ

നവാഗതയായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം ആമസോൺ പ്രൈമിലൂടെ ഓണം റിലീസായി ഓഗസ്റ്റ് 25 ന് എത്തുമെന്നാണ് സൂചന. ജൂൺ 16ന് തീയേറ്ററിൽ റിലീസായ ചിത്രം പത്ത് കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ […]

Movies

ചലച്ചിത്ര വികസന കോര്‍പ്പറേഷൻ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതിയെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം ശങ്കർ മോഹൻ, നടി മാലാ പാർവതി […]

Movies

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം’നേര് ‘ ടൈറ്റില്‍ റിലീസ് ചെയ്തു

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘നേര് ‘എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 33-ാം ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘നേര്’ ഒരുങ്ങുന്നത്. മോഹന്‍ലാലാണ് ഫേസ് ബുക്കിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ ദൃശ്യം ഫെയിം ശാന്തിയാണ് നായിക. മോഹന്‍ലാലും ജീത്തു […]

Movies

ബോക്സോഫീസില്‍ രജനിയുടെ വിളയാട്ടം; റെക്കോർഡ് കളക്ഷനുമായി ജയിലർ

സ്റ്റൈൽ മന്നനും സൂപ്പർ സ്റ്റാറുമായ രജനികാന്തിന്റെ ‘ജയിലർ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരം​ഗമായ മാറിയ ചിത്രം ആദ്യ ദിനം ഏകദേശം 50 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. എന്നാൽ കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക […]

Movies

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് […]

Movies

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ […]

Movies

കന്നഡ നടി സ്പന്ദന അന്തരിച്ചു

ബെംഗളൂരു: കന്നഡ നടി സ്പന്ദന അന്തരിച്ചു. നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ബാങ്കോക്കിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കും. ഈ മാസം 16-ാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്പന്ദനയുടെ മരണം. 2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. പൊലീസ് ഉദ്യോഗസ്ഥനായ […]