Movies

ലോകേഷ് – രജിനി ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും?

വിജയ് നായകനായ ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രത്തിൽ മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടിയും ശോഭനയും പ്രധാന വേഷങ്ങളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച അവസാനഘട്ട ചർച്ചകൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. രജിനിയുടെ 171 -ാം ചിത്രമാണിത്. തലൈവർ 171 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജിനിയുടെ നായികയായിട്ടായിരിക്കും […]

Movies

സീതാരാമം സംവിധായകനും പ്രഭാസും ഒന്നിക്കുന്നു

ബ്ലോക്ക്ബസ്റ്റർ ചിത്രം സീതാരാമത്തിൻ്റെ സംവിധായകന്‍ ഹനു രാഘവപുടിയും പ്രഭാസും ഒന്നിക്കുന്നു. അടുത്തിടെ എന്‍ഐടി വാറങ്കലിൽ വച്ച് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു സംവിധായകന്‍ പ്രഭാസുമൊത്തുള്ള സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. വരാനിരിക്കുന്നത് പീരിയഡ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചനകള്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സീതാരാമത്തിൻ്റെ […]

Keralam

യുവനടനും ഗായകനുമായ സുജിത്ത് രാജ് വാഹനാപകടത്തിൽ അന്തരിച്ചു

കൊച്ചി: യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ അന്തരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ വെച്ചാണ് സുജിത്തിൻ്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.’കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് […]

Entertainment

ആനന്ദ് അംബാനിയുടെ 29-ാം പിറന്നാൾ; അംബാനികുടുംബത്തിൽ വീണ്ടും താരസമ്പന്നമായ ആഡംബര പാർട്ടി ഒരുങ്ങുന്നു

രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഡംബരം നിറഞ്ഞ പ്രീ-വെഡ്ഡിങ് ആഘോഷമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻ്റെയും. ജാംനഗറിൽ വെച്ചു നടന്ന നാല് ദിവസത്തെ ഗംഭീര പരിപാടിയിൽ ലോക സമ്പന്നന്മാരടക്കം ആഗോളതലത്തിൽ ശ്രദ്ധേയരായ താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പാർട്ടിക്ക് കൂടി പദ്ധതിയിടുകയാണ് മുകേഷ് അംബാനി. ആനന്ദ് അംബാനിയുടെ 29-ാം […]

Movies

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം

ഇടുക്കി രൂപതയ്ക്ക് പിന്നാലെ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത പ്രൊപ്പഗണ്ട സിനിമ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ താമരശേരി രൂപതയും. രൂപതയ്ക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്നും കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങളെന്നും കെസിവൈഎം പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു. […]

Movies

ഇന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന ഓസ്കർ ചിത്രം ‘ദ ബോയ് ആൻഡ് ദ ഹെറോൺ’ ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു

ഇന്ത്യൻ പ്രേക്ഷക‍ർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓസ്കർ സ്വന്തമാക്കിയ ഇന്റർനാഷണൽ ആനിമേഷൻ ചിത്രമായ ‘ദ ബോയ് ആൻഡ് ദ ഹെറോൺ’ ഇന്ത്യയിൽ റിലീസിനൊരുങ്ങുകയാണ്. യുഎസിലും മറ്റ് ആഗോള വിപണികളിലും ശ്രദ്ധേയമായ ഹയോവോ മിയാസാകിയുടെ സൃഷ്ടിയിൽ ഒരുങ്ങിയ ജാപ്പനീസ് ചിത്രം ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് ഡബ്ബ്ഡ് […]

Movies

വരലക്ഷ്മി ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ശബരി’ മെയ് 3 ന് തിയേറ്ററുകളിലേക്ക്

റിലീസിന് തയ്യാറെടുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ശബരി’യില്‍ യുവതാരം വരലക്ഷ്മി ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്നു. അനില്‍ കാറ്റ്‌സ് കഥ, തിരക്കഥ എന്നിവ നിര്‍വഹിച്ച്, സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മെയ് 3-ന് തിയേറ്ററുകളിലേക്കെത്തും. സണ്ണി നാഗബാബുവാണ് കോ-റൈറ്റര്‍. മഹാ മൂവീസിൻ്റെ ബാനറില്‍ മഹേന്ദ്ര നാഥ് കോണ്ട്ല നിര്‍മ്മിക്കുന്ന […]

Movies

ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തില്‍ ‘ഇടീം മിന്നലും’ എത്തുന്നു

കൊച്ചി: കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി. ‘ഇടീം മിന്നലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് […]

Movies

അല്ലു അർജുന് പിറന്നാൾ സമ്മാനം; പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു. അല്ലു അർജുൻ്റെ ജന്മജദിനമായ ഇന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ടീസർ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ അല്ലുവിൻ്റെ അർദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിൻ്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. പുഷ്പ: ദ റൂൾ ഓഗസ്റ്റ് […]

Entertainment

ആരെയും ഞെട്ടിക്കുന്ന ഫഹദ് ഫാസിലിൻ്റെ ‘സ്റ്റാർ വാല്യു’ ഇങ്ങനെ

എല്ലാ കണ്ണുകളും ഏപ്രിൽ 11ന് പുറത്തിറങ്ങാനിരിക്കുന്ന ‘ആവേശ’ത്തിലാണ്. ഇതിനിടെ, ഫഹദിൻ്റെ പവർ പാക്ക് പെർഫോമൻസിനായി കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിക്കാൻ അദ്ദേഹത്തിൻ്റെ വരുമാനം പുറത്തുവരികയാണ്. നടനായും നിർമ്മാതാവായും തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സാന്നിധ്യമുറപ്പിച്ച ഫഹദ് വളർച്ചയ്‌ക്കൊപ്പം തന്നെ താര മൂല്യവും ഉയർത്തിയിട്ടുണ്ട്. റിപ്പബ്ലിക്ക് വേൾഡിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം […]