Movies

സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണിമുകുന്ദൻ നൽകിയ ഹർജി തള്ളി

കെച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദൻ നൽകിയ ഹർജി കോടതി തള്ളി.  കേസിൽ ഉണ്ണി മുകുന്ദനെതിരായ വിചാരണ തുടാമെന്ന് ഹൈക്കോടതി പറഞ്ഞു.  കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീർപ്പിനു തയ്യാറല്ലെന്നും പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണനടപടികളിലെ സ്റ്റേ നീക്കി ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ […]

Movies

കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ

2022 ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കുഞ്ചാക്കോ ബോബൻ മികച്ച നടനും ദര്‍ശനാ രാജേന്ദ്രന്‍ നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കുഞ്ചാക്കോ ബോബന് പുരസ്കാരം നേടി കൊടുത്തത്. ജയ ജയ ജയ ജയഹേ, പുരുഷ പ്രേതം […]

Movies

അരനൂറ്റാണ്ടുകാലത്തോളം പ്രേക്ഷകരെ ചിരിപ്പിച്ച ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 23 വയസ്

നടന്‍ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 23 വയസ്. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്‍, ഒട്ടനവധി വ്യത്യസ്ത വേഷങ്ങളിലൂടെ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു.  ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ പി.കെ.കുഞ്ഞാലു എന്ന ബഹദൂര്‍ ഒരുകാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. കോമഡി വേഷങ്ങളും സീരിയസ് കഥാപാത്രങ്ങളും അദ്ദേഹം […]

Entertainment

അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ പ്രിയ ലാലേട്ടന് ആശംസയുമായി രം​ഗത്തെത്തുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാലിന്റെ ഫോട്ടോകളും വീഡിയോകളും ആശംസകളുമൊക്കെയാണ്. ഈ അവസരത്തിൽ മോഹൻലാൽ പങ്കുവച്ച ഫോട്ടോകളാണ് ഏവരുടെയും ഹൃദയം കവരുന്നത്.  ഫേസ്ബുക് പേജിൽ മോഹൻലാൽ തന്നെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നതു. ഹം(HUM) ഫൗണ്ടേഷൻ […]

Movies

പുഷ്പ 2 വിലെ ബന്‍വാര്‍ സിങ് ഷെഖാവത്ത്; ഫഹദിന്റെ ലുക്ക് പുറത്ത്

അല്ലു അർജുൻ നായകനായ പുഷ്പ 2വിലെ ഫഹദ് ഫാസിലിന്റെ ലുക്ക് പുറത്ത്. പുഷ്പ 2വിന്‍റെ ഫസ്റ്റ് ലുക്കിലും ടീസറിലും ഫഹദിനെ കാണാത്തതിനാൽ ചിത്രത്തിൽ ഫഹദ് ഉണ്ടാവില്ലേ എന്ന ആശങ്ക പോലും ഒരുഘട്ടത്തിൽ ആരാധകർ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർണായക ഷെഡ്യൂൾ പൂർത്തിയായെന്ന വിവരത്തോടെ പിആർഓ ആതിര ദിൽജിത്താണ് ഫഹദിന്റെ […]

Movies

‘അവതാർ ദി വേ ഓഫ് വാട്ടർ’ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ  കാത്തിരിപ്പിനൊടുവില്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രത്തിന്‍റെ ഒ.ടി.ടി  റിലീസ് തീയതി പ്രഖ്യാപിച്ചു. പുത്തൻ റെക്കോർഡുകൾ തീർത്ത് ബോക്സോഫീസിൽ ചരിത്രം കുറിച്ച സിനിമ 2023 ജൂൺ ഏഴിന് ചിത്രം ഒ.ടി.ടിയിലെത്തും. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. […]

Movies

സാധാരണക്കാരന്റെ വിജയം… നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച് 2018

പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച് ജൂഡ് ആന്തണി ജോസഫ് ചിത്രം‘2018’. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിർമാതാവ് വേണു കുന്നപ്പിള്ളി സ്ഥിരീകരിച്ചു. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് 2018. ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്. എട്ട് […]

Movies

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച സിനിമകളുടെ നിർമാതാവ് പി.കെ.ആർ. പിള്ള അന്തരിച്ചു

ചിത്രം, വന്ദനം തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പിറന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ […]

Movies

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. ലാല്‍ജോസ് തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് […]

Movies

25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്; ആരോപണം അടിസ്ഥാനരഹിതം

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് 25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്. ഇതുമായി ബന്ധപ്പെട്ട് ഒരു പിഴയും അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. […]