Health

ഇനി മധുരക്കിഴങ്ങ് എടുക്കുമ്പോൾ തൊലി കളയേണ്ട, ഇരട്ടി ​ഗുണം

നിരവധി പോഷകമൂല്യമുള്ളതാണ് മധുരക്കിഴങ്ങ്. വേവിച്ചും ചുട്ടും വറുത്തുമൊക്കെ മധുരക്കിഴങ്ങ് നമ്മൾ കഴിക്കാറുണ്ട്. മിക്കവാറും അവയുടെ തൊലി പൊളിച്ച ശേഷമാണ് പാകം ചെയ്യാനെടുക്കുക. എന്നാൽ മധുരക്കിഴങ്ങ് പോലെ അല്ലെങ്കിൽ അതിനെക്കാൾ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്ക്. ഇത്തരത്തിൽ മധുരക്കിഴങ്ങിന്റെ തൊലി നീക്കുന്നത് അവയുടെ 20 ശതമാനം വരെ പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ […]

Health

‘ഇനിയും മടിക്കരുത്, 1321 ആശുപത്രികളില്‍ ഏറ്റവുംകുറഞ്ഞ നിരക്കിൽ കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം’; എത്തിയത് ഒരു ലക്ഷത്തിലധികം പേര്‍ ;ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. […]

Health

രോഗാണുക്കള്‍ക്കൊപ്പം നല്ല ബാക്ടീരിയകളെയും കൊല്ലും, ആന്‍റിബയോട്ടിക് മരുന്നുകള്‍ എടുക്കുമ്പോള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ജീവിതത്തില്‍ എപ്പോഴെങ്കിലും ആന്‍റിബയോട്ടിക് മരുന്നുകള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ന്യുമോണിയ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഡോക്ടർമാർ ആന്റിബയോട്ടിക് മരുന്നുകളാണ് നിര്‍ദേശിക്കുക. രോഗാണുക്കളെ ചെറുക്കാന്‍ ഇവ സഹായിക്കുമെങ്കിലും കുടലിലെ നല്ല ബാക്ടീരിയകളെയും ആന്‍റിബയോട്ടിക് നശിപ്പിച്ചു കളയും. ഇതിലൂടെ ഇത് ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുന്നു. ഇത് മറ്റ് പല ആരോഗ്യ […]

Health

പേവിഷബാധ: ലോകത്ത് ഓരോ പത്തുമിനിട്ടിലും ഒരാള്‍ മരിക്കുന്നു; ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

പേവിഷബാധയേറ്റ് ഓരോ പത്തു മിനിറ്റിലും ലോകത്ത് ഒരാള്‍ മരിക്കുന്നെന്ന് ലോകാരോഗ്യസംഘടന പറയുന്നു. മാരകമായ ജന്തുജന്യരോഗമാണ് റാബീസ് വൈറസുണ്ടാക്കുന്ന പേവിഷബാധ. പേവിഷബാധമൂലം പ്രതിവര്‍ഷം 55,000 – 60,000 വരെ മരണങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. മരിക്കുന്നതില്‍ പത്തില്‍ നാലുപേരും 15 വയസില്‍ താഴെയുള്ള കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. […]

Health

ഇന്ന് ലോക കാന്‍സര്‍ ദിനം

ഇന്ന് ലോക കാന്‍സര്‍ ദിനം. കാന്‍സറിനെക്കുറിച്ച് അവബോധം വളര്‍ത്തുക, നേരത്തെ കണ്ടെത്തേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്.  കാന്‍സര്‍ ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിച്ചേക്കാം. കാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒരാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. […]

Health

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാംപയിന്‍ […]

Health

‘ചരിത്ര മുന്നേറ്റം, കേരളത്തിലെ 200 സര്‍ക്കാര്‍ ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍’: വികസന പ്രവര്‍ത്തനങ്ങളുടെ ഫലമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല […]

Health

‘ജലദോഷം വന്നാൽ പെട്ടെന്ന് ഡോക്ടറെ കാണുന്ന മലയാളികൾ കാൻസറാണെന്ന് സംശയം തോന്നിയാൽ ഡോക്ടറെ കാണാൻ മടിക്കുന്നു’; മന്ത്രി വീണാ ജോർജ്

രണ്ടു വർഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളിൽ നടത്തിയ സർവേയിൽ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി […]

Health

പിപിഇ കിറ്റ് – മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തു, ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല’: വീണാ ജോർജ്

CAG റിപ്പോർട്ടിൽ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എക്സ്പെയറി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല. CAG മറുപടി നൽകിയിരുന്നു. പിപിഇ കിറ്റ് – മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ട് തവണയും രോഗത്തെ കേരളം അതിജീവിച്ചു. ശ്വാസം […]

Health

അലര്‍ജിയോ ജലദോഷമോ ആണെന്ന് തെറ്റിദ്ധരിക്കരുത്, കുട്ടികള്‍ക്കിടയില്‍ ‘വോക്കിങ് ന്യൂമോണിയ’ വര്‍ധിക്കുന്നു, ലക്ഷണങ്ങള്‍

കാലാവസ്ഥ മാറി തുടങ്ങിയതോടെ കുട്ടികള്‍ക്കിടയില്‍ വോക്കിങ് ന്യൂമോണിയ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും ബാക്ടീരിയ, വൈറസ്, ഫംഗസ് മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് വോക്കിങ് ന്യൂമോണിയ. വോക്കിങ് ന്യൂമോണിയ സാധാരണ ന്യൂമോണിയ പോലെ തീവ്രമല്ല. അതുകൊണ്ട് തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് വലിയരീതിയില്‍ ബാധിക്കണമെന്നില്ല. ജലദോഷം, അലര്‍ജി എന്നൊക്കെ തെറ്റിദ്ധരിക്കാനും […]