Health

രോ​ഗങ്ങളെ തടയാൻ മാതളനാരങ്ങ കഴിക്കാം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളനാരങ്ങ. വിറ്റാമിൻ സി, വിറ്റാമിൻ കെ, പ്രോട്ടീൻ, ഫൈബർ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് മാതളം. മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.  ചിലയിനം ക്യാൻസറുകളെ ചെറുക്കാനുള്ള കഴിവും മാതളത്തിനുണ്ട്. പതിവായി ഇത് കഴിച്ചാൽ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും […]

Health

അണ്ഡാശയ അർബുദത്തിൻ്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഓവേറിയൻ ക്യാന്‍സര്‍ അഥവാ അണ്ഡാശയ അർബുദം. പ്രാരംഭ ഘട്ടത്തിൽ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.  അണ്ഡാശയ അർബുദത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അടിവയറിലോ പെൽവിസിലോ പെല്‍വിക് ഭാഗത്തോ ഉണ്ടാകുന്ന വേദന അണ്ഡാശയ അർബുദത്തിൻ്റെ ലക്ഷണമായിരിക്കാം. അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതും […]

Health

2040 ഓടെ പ്രോസ്‌റ്റേറ്റ് അര്‍ബുദ രോഗികള്‍ ഇരട്ടിയാകും,മുന്നറിയിപ്പുമായി പഠനം

പുരുഷന്‍മാരെ ഏറ്റവുമധികം ബാധിക്കുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. 2040 ആകുമ്പോഴേക്കും പ്രോസ്‌റ്റേറ്റ് അര്‍ബുദ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വാര്‍ഷികമരണങ്ങളില്‍ 85 ശതമാനം വര്‍ധനയുണ്ടാകുമെന്ന് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സംബന്ധിച്ചുള്ള ഏറ്റവും ബൃഹത്തായ ഈ പഠനം സൂചിപ്പിക്കുന്നു. പാരീസില്‍ നടക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് […]

Health

43 കിലോയുള്ള ട്യൂമർ നീക്കി കോട്ടയം മെഡിക്കൽ കോളജ്; 24കാരന് പുതുജീവൻ

കോട്ടയം: 24 വയസുകാരനായ യുവാവിന്റെ ശരീരത്തിൽ നിന്ന് 43 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളജ്. കോട്ടയം ആനിക്കാട് സ്വദേശിയായ ജോ ആന്റണിയുടെ ശരീരത്തിൽ വളർന്ന ട്യൂമറാണു നീക്കം ചെയ്തത്. പല വമ്പൻ‌ ആശുപത്രിയും കയ്യൊഴിഞ്ഞപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജ് വെല്ലുവിളി ഏറ്റെടുത്ത് 24കാരന് […]

Health

തണ്ണിമത്തൻ കുരു വറുത്തു കഴിക്കാം, ​ഗുണങ്ങൾ ഏറെ

വേനല്‍കാല വിപണിയിലെ പ്രധാനിയാണ് തണ്ണിമത്തന്‍. 92ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതിനിടെ വായില്‍ പെടുന്ന കുരു തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഇവയുടെ പോഷക ഗുണങ്ങള്‍ എത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ കൊണ്ട് സമ്പന്നമാണ് തണ്ണിമത്തന്‍റെ കുരു. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും […]

Health

‘നഴ്‌സിങ് ഓഫീസര്‍ക്ക് വീഴ്ചപറ്റി, അക്കാര്യം റിപ്പോര്‍ട്ടിലുണ്ട്’; മന്ത്രി വീണ ജോർജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസർ അനിതയെ കോടതി വിധിയുണ്ടായിട്ടും സർവീസിൽ തിരിച്ചെടുക്കാത്തതിന് പുതിയ ന്യായവുമായി മന്ത്രി വീണാ ജോർജ്. അനിതയ്ക്ക് തെറ്റുപറ്റിയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അവർ പറഞ്ഞു. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും മന്ത്രി കൂട്ടിചേർത്തു അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും കോടതി […]

Health

‘കോവിഡിനേക്കാള്‍ 100 മടങ്ങ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യത’; പക്ഷിപ്പനി മുന്നറിയിപ്പുമായി വിദഗ്ധര്‍

കോവിഡിനേക്കാള്‍ 100 മടങ്ങ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പക്ഷപ്പനി മുന്നറിയിപ്പുമായി വിദഗ്ധര്‍. രോഗം ബാധിക്കുന്നവരില്‍ 50 ശതമാനം പേരും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. എച്ച്5എന്‍1 (H5N1) സ്ട്രെയിനില്‍ വരുന്ന പക്ഷിപ്പനിയെക്കുറിച്ചുള്ള ഗവേഷകരുടെ ചർച്ചയിലാണ് ആശങ്ക ഉയർന്നുവന്നത്. ആഗോള മഹാമാരിക്ക് കാരണമാകുന്ന സ്ഥിതിയിലേക്ക് വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നണ്  റിപ്പോർട്ട്. എച്ച്5എന്‍1 മനുഷ്യന്‍ […]

Health Tips

റോസ് വാട്ടർ ഈ രീതിയിൽ ഉപയോ​ഗിച്ചാൽ മുഖം സുന്ദരമാക്കാം

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തെ ലോലമാക്കുകയും എക്സിമ ഉൾപ്പെടെയുള്ള ചർമ്മ അവസ്ഥകളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ […]

Health

ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍? നമ്മുടെ തലയിലെ നാഡീവ്യൂഹത്തിൻ്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ […]

Health

എല്ലുകളുടെ ആരോഗ്യത്തിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുന്നവരിൽ എല്ലുകൾക്ക് കൂടുതൽ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതിൽ നിന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും എല്ലുകളെ രക്ഷിക്കും. എല്ലുകളെ ബലമുള്ളതാക്കാൻ ഏതൊക്കെ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം. നേന്ത്രപ്പഴമാണ് ആദ്യത്തെ ഭക്ഷണം. പൊട്ടാസ്യവും മഗ്നീഷ്യവും നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. […]