Health

സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ

ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ഇതില്‍ പറ്റുന്ന വീഴ്ച മൂലമാണ് മോണരോഗം, വായ്‌നാറ്റം തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത്. ബ്രഷിംഗ്, ഫ്‌ളോസിംഗ്, മൗത്ത് വാഷ് എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ദന്തസംരക്ഷണ ദിനചര്യകൾ മോണരോഗം, വായ്‌നാറ്റം തുടങ്ങിയവയെ തടയാന്‍ സഹായിക്കും.  രോഗാണുക്കളെ നീക്കം ചെയ്യാനും, വായ്നാറ്റത്തെ അകറ്റാനും, പല്ലിന്‍റെ ഇനാമലിനെ ശക്തിപ്പെടുത്തുന്നതിന് […]

Health

750 കുട്ടികളില്‍ ഒരാള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം; കാരണങ്ങള്‍ അറിയാം

ഡൗണ്‍ സിന്‍ഡ്രോമിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 21 ലോക ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നത്. 1866-ല്‍ ഈ അവസ്ഥ ആദ്യമായി വിശദീകരിച്ച ഡോ. ജോണ്‍ ലാങ്ടണ്‍ ഡൗണിന്‌റെ പേരിലാണ് ഡൗണ്‍ സിന്‍ഡ്രോം അറിയപ്പെടുന്നത്. രോഗമായല്ല, ഒരു ജനിതക വൈകല്യമായാണ് ഡൗണ്‍ സിന്‍ഡ്രോം കരുതുന്നത്. ക്രോമസോമിലെ […]

Health

ഡോക്ടർമാർക്ക് സമൂഹ്യമാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും

തിരുവനന്തപുരം: ഡോക്‌ടർമാർക്ക് സാമൂഹിക മാധ്യമങ്ങളിലുള്ള വിലക്കിനതെരേ കടുത്ത പ്രതിഷേധവുമായി ഐഎംഎയും ദെജിഎംഒയും രംഗത്തെത്തി. സർക്കുലർ പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ അ‍റിയിച്ചു. അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ് സർക്കുലറെന്നാണ് വിമർശനം. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി കൊണ്ട് ഡിഎച്ച്എസ് സർക്കുലർ […]

Health

ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ മാസം 13നാണ് ആരോ​ഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. പെരുമാറ്റച്ചട്ടമനുസരിച്ച് സർക്കാർ […]

Health

പ്രാതൽ മുടക്കാതെ കഴിച്ചോളൂ; വണ്ണം കൂടില്ല, പുതിയ പഠനം

ദീര്‍ഘകാലം നല്ല ആരോഗ്യത്തോടെ ഇരിക്കാന്‍ ഒരു വ്യക്തിയെ സഹായിക്കുന്ന പ്രധാന ഘടകം അയാളുടെ ജീവിതരീതി തന്നെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ത് കഴിക്കുന്നു എന്നത്. ഇപ്പോഴിതാ പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്ന് സെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അത്താഴത്തിന് ശേഷം ദീര്‍ഘമായ […]

Health

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോള തലത്തിലുള്ള അംഗീകാരം ലഭിച്ചത്. ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി […]

Health

കുതിർത്ത ഡ്രൈ ഫ്രൂട്ട്‌സ് ദിവസവും കഴിക്കുന്നതിൻ്റെ ഗുണങ്ങൾ

ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ഡ്രൈ ഫ്രൂട്ട്സിൽ ധാരാളം ഉണ്ട്. അതിനാൽ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഡ്രൈ ഫ്രൂട്ട്സ് സഹായിക്കും. ഡ്രൈ ഫ്രൂട്ട്സ്  രാത്രി […]

Health

ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ച വെള്ളം; ആരോഗ്യഗുണങ്ങള്‍ ഏറെ

ധാരാളം ആന്റിഓക്സിഡന്റും ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള തുളസി നിങ്ങളുടെ രോ​ഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും. ഈ ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കുകയും അണുബാധയുണ്ടാകുന്നതിൽ നിന്നും തടയുകയും ചെയ്യും. തുളസിയിൽ അഡാപ്‌റ്റോജെനിക് ഗുണങ്ങളുള്ളതിനാൽ രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ദഹനക്കുറവ്, വയറുവേദന, ഗ്യാസ്, അസിഡിറ്റി […]

Health

മുപ്പതുകളുടെ അവസാനമാകുമ്പോള്‍ മുതല്‍ ഗര്‍ഭധാരണത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങൾ

ഇപ്പോഴത്തെ കാലത്ത് സ്ത്രീകളുടെ വിവാഹ പ്രായം ഉയരുന്നതുപോലെ തന്നെ ഗര്‍ഭധാരണ പ്രായവും ഉയരുകയാണ്.  ഇന്ന് ധാരാളം യുവതികൾ വൈകി കുട്ടികള്‍ മതി എന്ന് തീരുമാനിക്കുന്നുണ്ട്. സാമ്പത്തികമായ സ്വാതന്ത്ര്യം, മറ്റ് ചുറ്റുപാടുകള്‍ എല്ലാം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് മിക്കവരും എത്തുന്നത്.  25-35 വരെ സേഫ് പ്രായമായി കണക്കാക്കാമെങ്കില്‍ കൂടിയും 30 മേല്‍ […]

Health

ചൂട് കൂടുന്നു കേരളത്തില്‍ ചിക്കന്‍പോക്‌സും വ്യാപിക്കുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ അതിവ്യാപകമായി പടര്‍ന്ന് ചിക്കന്‍പോക്‌സ്. കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍ 6744 ചിക്കന്‍പോക്‌സ് കേസുകളും ഒന്‍പത് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 26,000 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വേരിസെല്ല സോസ്റ്റര്‍ വൈറസുകള്‍ പരത്തുന്ന ചിക്കന്‍പോക്‌സ് വളരെ സാംക്രമികമായ ഒരു പകര്‍ച്ചവ്യാധിയാണ്. ശരീരത്തില്‍ പ്രത്യക്ഷമാകുന്ന ചൊറിച്ചിലുണ്ടാക്കുന്ന ചെറിയ കുമിളകളാണ് […]